ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും കഴിക്കാൻ പറ്റുന്ന വ്യത്യസ്തമായ ചമ്മന്തി.

കഞ്ഞി കുടിക്കാനും ചോറുണ്ണുവാനും മറ്റ് കൂട്ടാൻ ഒന്നും വേണ്ട. ഇവിടെ തയ്യാറാക്കുന്ന ചമ്മന്തി മാത്രം മതി. ഈ ചമ്മന്തി തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി രണ്ട് കഷ്ണം തേങ്ങ ഒരു കത്തിയിൽ കുത്തിയതിനു ശേഷം അടുപ്പിൽ വെച്ച് ചുട്ടെടുക്കുക.

തേങ്ങയുടെ എല്ലാ വശത്തും ഗോൾഡൻ ബ്രൗൺ കളർ വരുന്നതുവരെ ചുട്ടെടുക്കണം. ഇതുപോലെതന്നെ ഒരു അഞ്ച് വറ്റൽമുളകും ചുട്ടെടുക്കുക. ചുട്ട് എടുത്തിരിക്കുന്ന തേങ്ങ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് നേരത്തെ ചുട്ടു വച്ചിരിക്കുന്ന വറ്റൽമുളകും ചേർക്കുക ഇതോടൊപ്പം ചെറിയ ഉരുള പുളിയും, രണ്ടു ചെറു ഉള്ളി നാലായി മുറിച്ചതും, ചെറിയ കഷ്ണം ഇഞ്ചിയും, അൽപം കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർക്കുക.

ശേഷം ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ മുളകുപൊടിയും ചേർത്ത് അരച്ചെടുക്കുക. ഇതേസമയം ചമ്മന്തിക്ക് ഉപ്പ് ഉണ്ടോ എന്ന് നോക്കാവുന്നതാണ്.

ഉപ്പ കുറവാണെങ്കിൽ ഇതേസമയം ഉപ്പ് ചേർക്കാം. അരച്ചെടുത്ത ചമ്മന്തി മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്. ശേഷം ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും കഴിക്കാം. വളരെ എളുപ്പം തയ്യാറാക്കിയ ചമ്മന്തി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉണ്ടാക്കുന്ന വിധം പറഞ്ഞുകൊടുക്കുക.

Credits : Amma Secret Recipes

x