ഇത് വരെയും നിങ്ങൾ കഴിക്കാത്ത നാല് മണി പലഹാരം. വളരെ എളുപ്പം തയ്യാറാക്കാം.

വ്യത്യസ്തമായ ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുത്ത പീനട്ട് മസാല ( കപ്പലണ്ടി മസാല ) എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. 250 ഗ്രാം പച്ചകപ്പലണ്ടി ഒരു ബൗളിലേക്ക് ചേർക്കുക.

ഒരു പാനിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ച് വരുമ്പോൾ ഇതിലേക്ക് നേരത്തെ എടുത്ത് വെച്ച കപ്പലണ്ടി മുഴുവനായി ഇടുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി നന്നായി വേവിക്കുക. വേവിച്ചെടുത്ത കപ്പലണ്ടിയിൽ നിന്നും വെള്ളം ഊറ്റി മറ്റൊരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് അര സബോള ചെറുതായി കൊത്തി അരിഞ്ഞ് ചേർക്കുക. ഇതോടൊപ്പം ഒരു തക്കാളി ചെറുതായി കൊത്തി അരിഞ്ഞതും ചേർക്കുക. അര കുക്കുമ്പർ ചെറുതായി കൊത്തി അരിഞ്ഞതും, അര ക്യാരറ്റ് ചെറുതായി കൊത്തി അരിഞ്ഞതും, പഴുത്ത മാമ്പഴം ചെറുതായി കൊത്തി അരിഞ്ഞതും ചേർക്കുക.

ഇതിലേക്ക് മുക്കാൽ ടിസ്പൂൺ മുളക് പൊടിയും, മുക്കാൽ ടിസ്പൂൺ കുരുമുളക് പൊടിയും, ഒരു ടിസ്പൂൺ ചാറ്റ് മസാലയും, അല്പം ഉപ്പും, അര നാരങ്ങ നീരും ചേർത്ത് ഇവ എല്ലാതും കൂട്ടി മിക്സ് ചെയ്യുക. ഇതിലേക്ക് അല്പം മല്ലി ഇലയും ചേർത്ത് ഇളക്കുക. ശേഷം കഴിക്കാവുന്നതാണ്.

Credits : Lillys natural tips

x