വ്യത്യസ്ത രുചിയിൽ വെള്ളരിക്ക പാഷൻഫ്രൂട്ട് പച്ചടി വളരേ എളുപ്പത്തിൽ ഇങ്ങനെ തയ്യാറാക്കാം !!! ഒരു സ്പെഷ്യൽ പച്ചടി..

വീടുകളിൽ സദ്യ ഉണ്ടാകുമ്പോൾ കൂട്ടു കറിക്കായി ഒരു അടിപൊളി പച്ചടി ഉണ്ടാക്കിയാലോ. വളരെ സ്പെഷ്യൽ ആയ “വെള്ളരിക്ക പാഷൻഫ്രൂട്ട് പച്ചടി ” ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി പ്രധാനമായും ആവശ്യമുള്ളത് വെള്ളരിക്ക ആണ്.

വെള്ളരിക്ക ഒരു പാനിലേക്ക് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇതിലേക്ക് 2 പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക. ഒരു തണ്ട് കറിവേപ്പിലയും ചേർത്തിളക്കുക. അതിനുശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളവും ചേർക്കാം. അതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് തീ കത്തിച്ച് അടച്ചുവെച്ച് 10 മിനിറ്റ് നേരം വേവിച്ചെടുക്കുക.

വെള്ളം വറ്റേണ്ടതില്ല. ഇനി ഇതിലേക്കുള്ള സ്പെഷ്യൽ ചെരുവ പാഷൻ ഫ്രൂട്ട് ആണ്. രണ്ട് പാഷൻഫ്രൂട്ടിന്റെ പൾപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ടു മിനിറ്റ് നേരം തീ കുറച്ച് അടച്ചുവെച്ച് വേവിക്കുക. ഈ സമയം ഇതിലേക്ക് ആവശ്യമായ ഒരു അരപ്പ് തയ്യാറാക്കണം. ഇതിനായി മിക്സിയുടെ ജാറിലേക്ക് രണ്ടു പിടി തേങ്ങ ചിരവിയത് ചേർക്കുക.

ഇനി ഇതിലേക്ക് 4 ചുവന്നുള്ളി അരിഞ്ഞു ചേർക്കുക. അര ടീസ്പൂൺ ജീരകവും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല പേസ്റ്റ് ആയി അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുക് കൂടി ചേർത്ത് ചെറുതായി അടിച്ചെടുക്കുക. ഇനി ഈ അരപ്പ് നേരത്തെ തയ്യാറാക്കിവെച്ച വെള്ളരിക്കയിലേക്ക് ചേർക്കുക. ഇനി തേങ്ങയുടെ പച്ചമണം മാറുന്നതുവരെ 3 മിനിറ്റ് നേരം നന്നായി ഇളക്കുക.

അതിനു ശേഷം ഇത് തണുക്കാനായി വയ്ക്കുക. തണുത്തതിനു ശേഷം ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ തൈര് ചേർക്കുക. അതിനു ശേഷം ചെറിയ തീയിൽ ഇത് ഒന്ന് ചൂടാക്കിയെടുക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ പഞ്ചസാര ചേർക്കുക. അതിനുശേഷം ഇതിലേക്ക് ഒന്ന് തളിച്ചു കൊടുക്കണം.

അതിനായി കടുകും വറ്റൽമുളകും കറിവേപ്പിലയും പൊട്ടിച്ച ശേഷം ഇതിലേക്ക് തളിച്ചു കൊടുക്കുക. വളരെ ടേസ്റ്റിയായ വെള്ളരിക്കാ പാഷൻഫ്രൂട്ട് പച്ചടി തയ്യാർ.

x