നാടൻ പരിപ്പ് വട വീട്ടിൽ തയ്യാറാക്കാം. വളരെ എളുപ്പം.

ഈ പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി അര കപ്പ് ചേന പയർ രണ്ടു പ്രാവശ്യം വെള്ളത്തിൽ കഴുകുക. ശേഷം 1 കപ്പ് വെള്ളത്തിൽ 2 മണിക്കൂർ കുതിർക്കാൻ വെക്കുക.

രണ്ട് മണിക്കൂറിന് ശേഷം ഇതിൽനിന്നും വെള്ളം എല്ലാം കളയുക. കുതിർത്ത എടുത്ത ചേന പയർ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ച് എടുക്കുക. ഇതിലേക്ക് വെള്ളം ചേർക്കേണ്ടത് ഇല്ല. അരച്ച് വെച്ചിരിക്കുന്ന പയർ മറ്റൊരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു സബോള ചെറുതായി അരിഞ്ഞ് ചേർക്കുക.

ഇതോടൊപ്പം രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, രണ്ട് തണ്ട് കറിവേപ്പിലയും, ആവശ്യത്തിന് മല്ലി ഇലയും, ഇഞ്ചി ചതച്ചതും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. തയ്യാറാക്കിയ മിക്സിൽ നിന്നും ചെറിയ ഉരളകൾ ഉരുട്ടി എടുക്കുക. ശേഷം കൈയ്യിൽ വെച്ച് പരിപ്പ് വടയുടെ അകൃതിയിൽ പരത്തുക.

ഇതേ സമയം മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായാൽ ഇതിലേക്ക് തയ്യാറാക്കി പരത്തി വെച്ചിരിക്കുന്ന മിക്സ് ഓരോന്നായി ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. ശേഷം ചായയുടെ കൂടെ കഴിക്കാവുന്നതാണ്.

Credits : Kerala Taste Buds

x