ചോറിന് ഒപ്പം ഇങ്ങനത്തെ കറി കൂട്ടി നോക്കൂ. പരിപ്പ് ഇത്രയും രുചിയിൽ കറിവെക്കാം.

അരക്കപ്പ് പരിപ്പ് കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ചേർക്കുക. ഇതിലേക്ക് 250 ഗ്രാം മാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം നാല് പച്ചമുളക് നീളത്തിലരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് വെള്ളവും ചേർക്കുക. ശേഷം കുക്കർ അടച്ചു വച്ച് രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക.

ഒരു മണി ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഒരു സ്പൂൺ കടുകിട്ടു പൊട്ടിക്കുക. ഇതോടൊപ്പം 5 വറ്റൽ മുളക് പൊട്ടിച്ച് ചേർക്കുക. ഇതിലേക്ക് 3 അല്ലി വെളുത്തുള്ളി ചേതച്ചത്, ഒരു തണ്ട് കറിവേപ്പിലചേർത്ത് നന്നായി മൂപിച്ച് എടുക്കുക.

ഇവ നന്നായി മൂത്തുവരുമ്പോൾ ഇതിലേക്ക് ഒരു തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞ് ചേർക്കുക. ശേഷം തക്കാളി ഉടഞ്ഞു വരുന്നതുവരെ വഴറ്റുക.ഇതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു നന്നായി ഇളക്കുക. ശേഷം നേരത്തെ വേവിച്ച പരിപ്പ് ചേർത്ത് ഇളക്കുക.

ഇതോടൊപ്പം അരക്കപ്പ് വെള്ളവും ചേർക്കാവുന്നതാണ്. ഇവ നന്നായി ഇളക്കി മൂന്നുമിനിറ്റ് തിളപ്പിക്കുക. ഏറ്റവുമൊടുവിൽ അൽപം കറിവേപ്പിലയും ചേർത്ത് ഇളക്കിയതിന് ശേഷം അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. ശേഷം ചോറിന്റെ കൂടെ കഴിക്കാം.

Credits : Sruthis Kitchen

x