പപ്പടം കൊണ്ട് തോരൻ ഉണ്ടക്കാൻ പഠിക്കാം.

പപ്പടം ഉപയോഗിച്ച് തോരൻ തയ്യാറാക്കിയാലോ. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. തോരൻ ഉണ്ടാക്കുവാനായി എട്ട് പപ്പടം ചെറുതായി മുറിക്കുക. മുറിച്ചെടുത്ത പപ്പടം ഫ്രൈ ചെയ്യുവാനായി ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് പപ്പടം ഇട്ട് വറുത്തെടുക്കുക. ആറ് അല്ലി വെളുത്തുള്ളിയും അഞ്ചു ചെറു ഉള്ളിയും ചതച്ച് എടുക്കുക. നേരത്തെ പപ്പടം കാച്ചിയ എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പിലയും, മൂന്നു വറ്റൽ മുളകും ചേർത്ത് വഴറ്റിയെടുക്കുക.

ഇവ ചെറുതായി മൂത്തുവരുമ്പോൾ ഇതിലേക്ക് നേരത്തെ ചതച്ച് വച്ചിരുന്ന വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചേർത്ത് മൂപ്പിക്കുക. ഇവയുടെ നിറം ചെറുതായി മാറിവരുമ്പോൾ ഇതിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ഇളക്കുക.

ചേർത്തിരിക്കുന്ന പൊടിയുടെ പച്ച മണം മാറുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കാൽ കപ്പ് തേങ്ങ ചിരകിയതും ചേർത്തിളക്കുക. തേങ്ങ ഒരുപാട് വാർത്തെടുക്കാൻ പാടില്ല. ശേഷം ഇതിലേക്ക് നേരത്തെ കാച്ചി വെച്ചിരുന്നു പപ്പടവും ചേർത്ത് ഇളക്കുക. ഇതിലേക്ക് ചില്ലി ഫ്ലേക്‌സ്‌ രണ്ട് ടീസ്പൂൺ ചേർത്ത് വീണ്ടും ഇളക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചോറിന് കൂടെ കഴിക്കാവുന്നതാണ്.

Credits : ladies planet by ramshi

x