കോപക്കായ ചെറുപയർ തോരൻ കഴിച്ചട്ടുണ്ടോ. ഇല്ലെങ്കിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോകാം.

കോപക്കായ ചെറുപയർ തോരൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.അര കപ്പ് ചെറുപ്പയർ നന്നായി കഴുകി ഒരു പ്രഷർ കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക. ആവശ്യാനുസരണം ഉപ്പും ചേർത്ത് തീ കുറച്ച് ഇട്ട് ചെറുപയർ വേവിക്കുക. രണ്ട് വിസ്സൽ വരുന്നത് വരെ വേവിക്കുക.

കുക്കറിൽ നിന്ന് ആവി മുഴുവനായി പോയതിന് ശേഷം മാത്രം തുറക്കാൻ ശ്രെദ്ധിക്കുക. ഒരു പപ്പായ തൊലി കളഞ്ഞെടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മിക്സിയിൽ ഇട്ട് ഉടക്കുക. ഒരു അല്ലി വെളുത്തുള്ളി, കാൽ ടിസ്പൂൺ ചെറിയ ജീരഗം എന്നിവ രണ്ടും കൂടി ചതച്ച് എടുക്കുക. ഇതിലേക്ക് ആവശ്യമായ തേങ്ങയും കാൽ ടിസ്പൂൺ മഞ്ഞ പൊടിയും ഇട്ട് വീണ്ടും ചതച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുകും, കുറച്ച് ഉഴുന്ന് പരിപ്പും, രണ്ട് വറ്റൽ മുളകും, കുറച്ച് കറിവേപ്പിലയും ചേർത്ത് മൂപിക്കുക. ഒരു സബോള ചെറുതായി അരിഞ്ഞതും, രണ്ട് പച്ച മുളക് ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർത്ത് വാട്ടി എടുക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവെച്ചിരുന്ന പപ്പായ ചേർക്കുക. ആവശ്യാനുസരണം ഉപ്പും ചേർത്ത് അടച്ച് വെച്ച് വേവിച്ചെടുക്കുക.

5 മിനിട്ടിനുള്ളിൽ തന്നെ ഇത് വേവുന്നതാണ്. ഇതിലേക്ക് നേരത്തെ ചതച്ച് വെച്ചിരുന്ന തേങ്ങ മുകൾവശത്ത് ഇട്ട് കൊടുക്കുക. ഇട്ട വശം തന്നെ ഇളക്കാതെ, ഒരു 5 മിനുട്ട് വേവിക്കുക. 5 മിനിറ്റിന് ശേഷം നന്നായി ഇളക്കുകയും ഇതിലേക്ക് നേരത്തെ വേവിച്ച് വെച്ചിരുന്ന ചെറുപയർ ചേർത്ത് നന്നായി ഇളക്കി ഇടുക്കുകയും ചെയ്യുന്നതിലൂടെ ഒരടിപൊളി തോരൻ തെയ്യാറായി.

Credits : Bincy’s Kitchen

x