പപ്പായ ജ്യൂസ്‌ വീട്ടിൽ തന്നെ തയ്യാറാക്കാം.

സാധാരണ വീടുകളിൽ ലഭിക്കുന്ന പപ്പായ (കൊപ്പക്കായ) ഉപയോഗിച്ച് എങ്ങനെ വളരെ സ്വാദ് നിറഞ്ഞ ജ്യൂസ് തയ്യാറാക്കാം എന്ന് നോക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നു കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ കൊപ്പക്കായ ചെറുതായി അരിഞ്ഞു ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക.

ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ പാൽപ്പൊടി ചേർക്കുക. ഇതോടൊപ്പം നിങ്ങളുടെ ആവശ്യാനുസരണം പഞ്ചസാര ചേർക്കുക. ഏകദേശം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ആണ് സാധാരണ എടുക്കുന്നത്. ഇതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസ് ചേർക്കുക.

ഇതോടൊപ്പം നാലഞ്ചു ഏയ്‌സ് ക്യൂബ്സും ചേർക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് പാലും കൂടി ചേർത്ത് ഇവയെല്ലാം നന്നായി അരച്ചെടുക്കുക. നന്നായി അരച്ചെടുത്ത ശേഷം ഇതിലേക്ക് ബാക്കിയുള്ള ഒരു ഗ്ലാസ് പാലും കൂടി ചേർക്കുക. ശേഷം വീണ്ടും നന്നായി അരച്ചെടുക്കുക. ഇത് മറ്റൊരു ഗ്ലാസ്സിലേക്ക് മാറ്റി ആവശ്യത്തിന് കുടിക്കാവുന്നതാണ്. വളരെ എളുപ്പം തന്നെ വെറും രണ്ടു ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ

Credits : ഉമ്മച്ചിന്റെ അടുക്കള by shereena