പപ്പടം ഉപയോഗിച്ച് ഒരു അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ. വളരെ എളുപ്പം തയ്യാറാക്കാം.

വളരെ എളുപ്പം പപ്പടം കൊണ്ട് ഒരു ചമ്മന്തി ഉണ്ടാക്കി എടുത്താലോ. ഇതിനായി ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി ഒരു കോലിൽ പപ്പടം കുത്തി കേറ്റുക. ശേഷം പപ്പടം ചുട്ടെടുക്കുക. ഏകദേശം നാലു പപ്പടമാണ് ഇതിനായി ആവശ്യം വരുന്നത്.

ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് ചെറിയ ഉള്ളി, ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം ഉപ്പ് ചേർക്കാവുന്നതാണ്. ഇവിടെ കാൽ ടീസ്പൂൺ ഉപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലേക്ക് ഒരു സ്പൂൺ വറ്റൽമുളക് പൊടിച്ചത് ചേർക്കുക. ശേഷം ഒരല്പം പുളിയും ചേർക്കുക.

ഇവയെല്ലാം ചേർത്തതിനുശേഷം ഒന്ന് അരച്ചെടുക്കുക. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ആർച്ച് എടുക്കുമ്പോൾ നന്നായി പേസ്റ്റ് ആവാതെ നോക്കണം. ഇതിലേക്ക് നേരത്തെ ചുട്ടു വച്ചിരിക്കുന്ന നാലു പപ്പടം പൊടിച്ചു ചേർക്കുക.

ഇപ്പോൾ അരക്കുമ്പോഴും നന്നായി പേസ്റ്റ് ആകാതെ ശ്രദ്ധിക്കണം. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. കഞ്ഞിയുടെ കൂടെയോ, ചോറിന്റെ കൂടെയോ മറ്റ് കൂട്ടാൻ ഒന്നുമില്ലാതെ കഴിക്കാവുന്നതാണ്.

Credits : She Book

x