വളരെ എളുപ്പം പപ്പടം ചമ്മന്തിഉണ്ടാക്കാൻ പഠിക്കാം. പപ്പടം ചമ്മന്തി ഉണ്ടാക്കുവാനായി ആവശ്യത്തിന് പപ്പടം എടുത്തു നാലായി മുറിച്ച വെക്കുക. മറ്റൊരു പാനിലേക്ക് പപ്പടം കാച്ചാൻ ഉള്ള വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിന് ശേഷം ഇതിലേക്ക് നേരത്തെ മുറിച്ചു വച്ചിരിക്കുന്ന പപ്പടം ഇട്ട് വറുത്ത് എടുക്കുക.
പപ്പടം കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം, ഇതേ എണ്ണയിലേക്ക് 20 ചെറിയ ഉള്ളി, 4 ചെറിയ കഷണം ഇഞ്ചി, 7 വറ്റൽ മുളക് കീറാതെ ചേർത്ത് ഇളക്കുക. ഉള്ളിയുടെ നിറം ചെറുതായി മാറി വരുമ്പോൾ, ഇതിലേക്ക് 2 തണ്ട് കറിവേപ്പിലയും ചേർത്ത് ഇളക്കുക. കറിവേപ്പില ചെറുതായി വഴറ്റി വരുമ്പോൾ ഇവ കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വെക്കുക.
ചൂടാറിയതിനു ശേഷം വഴറ്റി വെച്ചിരിക്കുന്ന ചെറിയ ഉള്ളിയും വറ്റൽമുളകും കറിവേപ്പിലയും ഇഞ്ചിയും ഒരുമിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക, ഇതോടൊപ്പം നേരത്തെ കാച്ചി വച്ചിരിക്കുന്ന പപ്പടവും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം ഇതിലേക്ക് ആവശ്യത്തില് തേങ്ങയും, ഒരു നെല്ലിക്ക വലിപ്പം ഉള്ള പുളിയും, ആവശ്യത്തിന് ഉപ്പും,എരുവിന് ആവശ്യമായ രണ്ടു പച്ചമുളകും ചേർത്ത് വീണ്ടും അരച്ചെടുക്കുക. വളരെ എളുപ്പം തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന പപ്പടം ചമ്മന്തി തയ്യാറായിരിക്കുകയാണ്. മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇഡ്ഡലിയുടെ കൂടെയോ, ദോശയുടെ കൂടെയോ, ചോറിന് കൂടെയോ കഴിക്കാവുന്നതാണ്.
Credits : Lillys natural tips