ഇന്ന് വൈകുന്നേരത്തെ ചായ കടി പാൻകേക്ക് ആയാലോ? മുട്ടയും പഴവും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം കിടിലൻ പാൻ കേക്ക്.

പലഹാരങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് വൈകുന്നേരം ചായയോടൊപ്പം എല്ലാവർക്കും പലഹാരം നിർബന്ധം ആയിരിക്കു. പലപ്പോഴും ബേക്കറി പലഹാരങ്ങളൊക്കെ ആണ് മിക്ക വീടുകളിലും വൈകുന്നേരം ഉണ്ടാവാറുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഒരു കെമിക്കലും ഇല്ലാതെ വീട്ടിൽ തന്നെ അടിപൊളി പലഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

അത്തരത്തിലുള്ള ഒരു പലഹാരം നമുക്ക് ട്രൈ ചെയ്തു നോക്കാം. പാൻകേക്ക് ആണ് ഇന്ന് നമ്മൾ ട്രൈ ചെയ്യാൻ പോകുന്ന വിഭവം. കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടമുള്ള ഒരു ഡിഷ് കൂടിയാണിത്. ഒരു മുട്ടയും പഴവുമാണ് ഇതിൻറെ മെയിൻ ഇൻഗ്രീഡിയൻസ്. ഇവ ഉപയോഗിച്ച് എങ്ങനെയാണ് പാൻകേക്ക് ഉണ്ടാക്കുക എന്ന് നമുക്ക് നോക്കാം. ആദ്യം രണ്ട് ചെറുപഴം എടുത്ത് നല്ലതുപോലെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കി വെക്കുക.

ശേഷം അത് മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാര ആഡ് ചെയ്യുക. ശേഷം ഫ്ലേവറിനും  മണത്തിനുമായി അല്പം ഏലക്ക തൊലി കളഞ്ഞതിനുശേഷം ചേർത്തു കൊടുക്കുക. ശേഷം ഇത് നല്ലതുപോലെ മിക്സിയിലിട്ട് അരച്ചെടുക്കണം.

ശേഷം ഒരു പാത്രത്തിൽ അല്പം മൈദയോ ഗോതമ്പ് പൊടിയോ എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ആഡ് ചെയ്യുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് അതിലേക്ക് ഒഴിച്ച് നല്ലതുപോലെ യോജിപ്പിക്കുക. മാവ് ലൂസ് ആയി കിട്ടാനായി അതിലേക്ക് അൽപം പാൽ  ചേർത്തു കൊടുത്ത്  നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു പാൻ അടുപ്പത്തു വെച്ച് നല്ലതുപോലെ ചൂടാക്കി മാവ് ഒഴിച്ച്  ചുട്ടെടുക്കുക.

രണ്ടുവശവും മറിച്ചിട്ട് വേവിക്കണം. പെട്ടെന്നുതന്നെ വേവുന്നതായതുകൊണ്ട് അധികനേരം വേവിക്കേണ്ട ആവശ്യമില്ല. കൂടുതൽ നേരം വെച്ചാൽ കരിഞ്ഞു പോകാനുള്ള സാധ്യതയുമുണ്ട്. ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഡിഷ് ആണിത്. കുട്ടികൾക്കൊക്കെ എന്തായാലും ഇഷ്ടപ്പെടുന്ന ഒരു പലഹാരം തന്നെയാണ്. അതുകൊണ്ട് തന്നെ എല്ലാവരും ട്രൈ  ചെയ്യാൻ ശ്രമിക്കുക.

x