പാൻ കാർഡ് ഉടമകൾക്ക് പതിനായിരം രൂപ പിഴ? മാർച്ച്‌ 31 ശേഷം കടുത്ത പിഴ നൽകേണ്ടി വരും.

2021 മാർച്ച്‌ 31-നകം പാൻ കാർഡ് ഉപഭോക്താക്കൾ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കണം എന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുകയാണ്. ഇതിന് മുൻപും കേന്ദ്ര സർക്കാർ ഇത്തരത്തിൽ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുവാൻസമയം നൽകിയിരുന്നതായിരുന്നു. എന്നാൽ സമയം നീട്ടി നൽകുകയായിരുന്നു പതിവ്.

ഇപ്രാവശ്യം സമയം വീണ്ടും നീട്ടി നൽകിയില്ലെങ്കിൽ മാർച്ച്‌ 31-നകം പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതാണ്. ഇത് ചെയ്യാത്തവരുടെ പാൻ കാർഡ് ആസാധു ആവുകയും ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

ഇതിനോടൊപ്പം ഭാവിയിൽ വീണ്ടും ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാൻ നോക്കുന്നവർ 1000 രൂപ പിഴയും നൽകേണ്ടി വരുമെന്നും അറിയിച്ചിരിക്കുകയാണ്.സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്വൽ ഫണ്ട്, ബാങ്ക് ഇടപാടുകൾ നടത്തുവാൻ ഇത് തടസപ്പെടുത്തുന്നതിന് ഒപ്പം അസാധുവായ പാൻ കാർഡ് സമർപ്പിക്കുന്ന വ്യക്തികളിൽ നിന്നും 1961 ലെ ആദായനികുതി നിയമം സെക്ഷൻ 272 എൻ പ്രകാരം, 10,000 രൂപ പിഴ ഈടാക്കും.

ഇതോടൊപ്പം മാർച്ച്‌ 31 ശേഷം കൂടുതൽ tds നൽകേണ്ടി വരുകയും 10000 രൂപ ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരവും നൽകേണ്ടി വരും. ഒരു വ്യക്തിക്ക് രണ്ടുപേർ കാർഡ് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു പാൻ കാർഡിലേക്ക് മാറ്റേണ്ടതാണ്. ഇല്ലാത്തവരിൽ നിന്നും പതിനായിരം രൂപ ഈടാക്കുകയും ചെയ്യും.

x