അരിപ്പൊടി ഉപയോഗിച്ച് പാലപ്പം തയ്യാറാക്കാം.

രണ്ട് കപ്പ് അരിപൊടി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ചൂടുള്ള വെള്ളവും ചേർക്കുക. ശേഷം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഈ മാവിലേക്ക് അരക്കപ്പ് തേങ്ങയും ആവശ്യത്തിന് ചൂട് വെള്ളവും ചേർത്ത് വീണ്ടും അരച്ചെടുക്കുക.

ഇതിലേക്ക് 2 ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും മുക്കാൽ ടേബിൾസ്പൂൺ പഞ്ചസാരയും ചേർക്കുക. മധുരം ബാലൻസ് ചെയ്യുന്നതിനായി ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഇവയെലാം ചെറുതായി അരച്ചെടുക്കുക. നന്നായി അരക്കേണ്ടതില്ല.

ശേഷം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് അൽപം വെള്ളം ഒഴിച്ച് വേണമെങ്കിൽ കട്ടി കുറയ്ക്കാവുന്നതാണ്. ശേഷം ഇത് ഒരു മണിക്കൂർ അടച്ചുവയ്ക്കുക. മാവ് പൊന്തി വന്നതിനുശേഷം വെള്ളേപ്പം ചട്ടി ചൂടാക്കാൻ വയ്ക്കുക.

ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് വെള്ളേപ്പം ഉണ്ടാക്കുന്നത് പോലെ ചുറ്റിച്ച് എടുത്ത് അടച്ചുവെച്ച് വേവിക്കുക. നന്നായി വെന്ത് കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena.

x