ചിക്കൻ കറി ഇനി പാക്കിസ്ഥാനി രീതിയിൽ ട്രൈ ചെയ്താലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ ചിക്കൻ കറി.

നോൺ വെജ് ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടവിഭവം ആയിരിക്കുമല്ലോ ചിക്കൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ. ചിക്കൻ സൂപ്പ്, ചിക്കൻ കറി തുടങ്ങി നിരവധി ചിക്കൻ വൈവിധ്യങ്ങൾ ഇന്ന് നമ്മുടെ കേരളത്തിലുണ്ട. നമ്മൾ എല്ലാവരും തന്നെ ഇത്തരത്തിൽ വെറൈറ്റി ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളാണ്.

അത്തരം ആളുകൾക്കായി  പാകിസ്ഥാനി രീതിയിൽ ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് നമുക്ക് നോക്കാം. ഇതിനായി ആദ്യം ഒരു പാത്രം ചൂടാകാൻ വെക്കുക. ചൂടായതിനു ശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ  ഒന്ന് ചൂടായി വരുമ്പോൾ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ അതിലേക്ക് ഇട്ടുകൊടുക്കുക.

ശേഷം ഒന്ന് ഫ്രൈ ചെയ്തെടുക്കുക. ചിക്കന്റെ  എല്ലാ വശവും നല്ലതുപോലെ വെന്തു വന്നതിനുശേഷം അധികമുള്ള എണ്ണ വേറെ പാത്രത്തിലേക്ക് മാറ്റുക. ശേഷം ചിക്കനിലേക്ക്  മുറിച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കുക. ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക് കൂടി ആഡ് ചെയ്യുക. ഒന്ന് യോജിപ്പിച്ചതിനുശേഷം അതിലേക്ക് ആവശ്യാനുസരണം വെള്ളം ഒഴിക്കുക.

ശേഷം പാകത്തിന് ഉപ്പ് ഇട്ടു കൊടുക്കുക. ഇതൊന്നു നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി മിശ്രിതം ആഡ് ചെയ്യുക. ഇത്രയും ചെയ്തതിനു ശേഷം ഏകദേശം 10 മിനിറ്റ് നേരം മൂടിവെച്ച് ലോ  ഫ്ലേമിൽ നല്ലതുപോലെ വേവിക്കുക. ഇപ്പോൾ തക്കാളി എല്ലാം നന്നായി ഉടഞ്ഞു വന്നിട്ടുണ്ടാകും. അതിലേക്ക് മല്ലിപ്പൊടി, കാശ്മീരി ചില്ലി പൗഡർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക.

ശേഷം അൽപം കുരുമുളകുപൊടി കൂടി ആഡ് ചെയ്യുക. ഇതിലേക്ക്  അല്പം കോൺഫ്ലവർ ചേർക്കുക. ഒപ്പം തന്നെ ഗരം മസാലയും ആഡ് ചെയ്തു കൊടുക്കുക. ശേഷം വീണ്ടും അടച്ചുവെച്ച് വേവിക്കുക. ഇത്തരത്തിൽ ചിക്കൻ നന്നായി വെന്ത് കഴിയുമ്പോൾ അതിലേക്ക് അല്പം തൈര് കൂടി ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും വേവിക്കുക. ഏകദേശം 15 മിനിറ്റ് കൂടി  ഇത്തരത്തിൽ വേവിച്ചതിനു ശേഷം ഒരു ഫ്ലേവറിനായി മല്ലിയില കൂടി ആഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.