ഒരു കപ്പ് പച്ചരി ഇങ്ങനെ ചെയ്ത് നോക്കു. വ്യത്യസ്ത രുചി

ഒരു കപ്പ് പച്ചരി വെള്ളത്തിലിട്ട് നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് അരക്കപ്പ് ചോറ് ചേർക്കുക. ഇതോടൊപ്പം അര കപ്പ് തേങ്ങ ചിരകിയതും, കാൽ ടീസ്പൂൺ ചെറിയ ജീരകവും, മൂന്ന് ഏലക്കായ, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ, കാൽ സ്പൂൺ ഉപ്പും ഒരു കപ്പ് വെള്ളവും ചേർക്കുക.

ശേഷം ഇവ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതേ സമയം മറ്റൊരു പാത്രത്തിൽ മൂന്ന് ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർത്ത് ശർക്കര ലായിനി തയ്യാറാക്കുക. അരച്ചെടുത്ത മാവ് മറ്റൊരു ബൗളിലേക്ക് മാറ്റുക. ദോശ മാവിന്റെ കട്ടിയിലാണ് മാവ് എടുക്കേണ്ടത്. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന ശർക്കര ലായനി അരിച്ച് ചേർക്കുക.

ശേഷം ഇവ നന്നായി ഇളക്കി മിക്സ് ചെയ്യുക. ഒരു കുക്കർ ചൂടാക്കാൻ വെച്ച് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ഇതിലേക്ക് തേങ്ങ ചെറുതായി മുറിച്ചത്, ചുവന്നുള്ളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് ചേർത്ത് മൂപ്പിച്ചെടുക്കുക.

ഇവ നന്നായി മൂത്ത് വരുമ്പോൾ ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് മുഴുവനായി ഒഴിക്കുക. ശേഷം കുക്കർ അടച്ചു വച്ച് തീ കൂട്ടിയിട്ട് ഒരു മിനിറ്റ് വേവിക്കുക.വിസിൽ ഊരി വെക്കേണ്ടതാണ്. ശേഷം തീ ചുരുക്കി വെച്ച് 15 മിനിറ്റ് വേവിക്കുക. ശേഷം ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ചു കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x