പച്ചരിയും ഉരുളക്കിഴങ്ങും ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. വെറും 10 മിനിറ്റ് മതി

നാലു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് 2 ഉരുളക്കിഴങ്ങ് പുഴുങ്ങിയത് മുറിച്ച് ചേർക്കുക. ആവശ്യമായ ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടിയുള്ള മാവ് അരച്ചെടുക്കുക. ഇഡലി മാവിന്റെ കട്ടിയേക്കാൾ കുറവു കട്ടി മതി മാവിന്.

ഉണ്ടാക്കിയെടുത്ത മാവ് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു സബോള ചെറുതായി അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം ഒരു കഷണം ഇഞ്ചിയും ചെറുതായി അരിഞ്ഞു ചേർക്കുക. എരുവിന് ആവശ്യമുള്ളത് പച്ചമുളക് വട്ടനെ അരിഞ്ഞ് ചേർക്കുക.

ഇതോടൊപ്പം ഒരു തക്കാളി ചെറുതായി അറിഞ്ഞത്, ആവശ്യത്തിന് മല്ലി ഇല ചെറുതായി അറിഞ്ഞത്, അര ടിസ്പൂൺ ചെറിയ ജീരകം, ഒരു നുള്ള് മഞ്ഞൾ പൊടി എന്നിവയും ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക. ഉണ്ടാക്കി എടുത്ത ഈ മസാല മാവ് മാറ്റി വെക്കേണ്ടതില്ല. ഒരു അപ്പ ചട്ടിയിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായതിന് ശേഷം ഇതിലേക്ക് രണ്ട് തവി മാവ് ഒഴിക്കുക. ശേഷം അടച്ച് വെച്ച് വേവിക്കുക. ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക. ചെറുചൂടിൽ വേണം ഇത് വേവിക്കുവാൻ. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇതേപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക.

Credits : Ladies planet by ramshi

x