പച്ചരി കൊണ്ട് ആരും ഇതുവരെയും തയ്യാറാകാതെ വിഭവം. വളരെ എളുപ്പത്തിൽ വെറും 10 മിനിറ്റിനുള്ളിൽ തയ്യാറാക്കാം.

പച്ചരി കൊണ്ട് ആരും ഇതുവരെയും തയ്യാറാകാതെ വിഭവം. വളരെ എളുപ്പത്തിൽ വെറും 10 മിനിറ്റിനുള്ളിൽ തയ്യാറാക്കാം. ഇതിനു ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. തിരക്കൊക്കെ പച്ചരിയിൽ ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി കഴുകി 10 മിനിറ്റ് വെള്ളത്തിൽ കുതിരാൻ വയ്ക്കുക. ഇതിൽ നിന്നും വെള്ളം എല്ലാം ഊറ്റിയതിന് ശേഷം ഒരു ഫ്രൈ പാനിലേക്ക് ചേർക്കുക.

ഇവ നന്നായി ഇളക്കി തീ ചുരുക്കി വെച്ച് വരുത്ത് എടുക്കുക. നിറം മാറി വരുമ്പോൾ ഇതിലേക്ക് നിങ്ങളുടെ ഒരുവൻ ആവശ്യത്തിനുള്ള വറ്റൽമുളക് ചേരുന്നതാണ്. ഏകദേശം മൂന്നു വറ്റൽമുളക് മതിയാകും. ഇവ നന്നായി ഇളക്കിയതിന് ശേഷം മറ്റൊരു പത്രത്തിലേക്ക് മാറ്റുക. ഇവ ചൂടാറിയതിനു ശേഷം മറ്റൊരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

ശേഷം നന്നായി പൊടിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് അര സവോള പൊടിയായി അരിഞ്ഞത്, ഒരുപിടി മല്ലിയില പൊടിയായരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില പൊടിയായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും ചേർക്കുക. ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടിയുള്ള മാവ് ആക്കിയെടുക്കുക.

ശേഷം ഇതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം കയ്യിൽ വെച്ച് ചെറിയ വട്ടത്തിൽ പരത്തിയെടുക്കുക. മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് പരത്തി വച്ചിരിക്കുന്നവ ഓരോന്നായി വെച്ചുകൊടുത്തു ഫ്രൈ ചെയ്യുക. ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് മറുവശവും ഫ്രൈ ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Ladies planet by ramshi

x