പച്ചരി ഉണ്ടോ? എങ്കിൽ ചായയ്ക്ക് ഈ പലഹാരം മതി. വളരെ എളുപ്പം തയ്യാറാക്കാം.

ഒരു ബൗളിലേക്ക് ഒരു കപ്പ് പച്ചരി ചേർക്കുക. ഇതിലേക്ക് രണ്ട് നുള്ള് ഉലുവയും ആവശ്യത്തിനു വെള്ളവും ചേർത്ത് 5 മണിക്കൂർ കുതിരാൻ വെക്കുക. ശേഷം ഇതിൽ നിന്ന് വെള്ളം എല്ലാം കളഞ്ഞു കഴുകി വൃത്തിയാക്കി മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയതും, അരടീസ്പൂൺ പെരും ജീരകവും ചേർക്കുക.

ഇതോടൊപ്പം അരക്കപ്പ് ചോറും ചേർക്കുക. അരക്കുന്നതിന് ആവശ്യമായി ഒരു കപ്പ് വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഒട്ടും കട്ടകൾ ഇല്ലാതെ അരച്ചെടുക്കണം. ശേഷം ആറുമണിക്കൂർ അടച്ചുവെച്ച് പൊന്താൻ മാറ്റിവയ്ക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കി മിക്സ്സ് ചെയ്യുക. മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചേർത്ത് തിളപ്പിക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പ് ചേർക്കുക. ഇതിന്റെ നിറം ചെറുതായി മാറി വരുമ്പോൾ ഒരു സബോള ചെറിയ കഷണങ്ങളായി അരിഞ്ഞതും, രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, ഒരു തണ്ട് കറിവേപ്പിലയും ചേർക്കുക. ഇവ ഇളക്കി മൂപിച്ച് എടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവിലേക്ക് ചേർത്ത് ഇളക്കി മിക്സ് ചെയ്യുക.

ഒരു അപ്പച്ചട്ടിയിൽ നെയ്യ് തേച്ച് ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് മൂടി വച്ച് വേവിക്കുക. തീ ചുരുക്കി വെച്ച് ഒരു മിനിറ്റ് വേവിച്ചാൽ മതിയാകും. ഒരുവശം മൊരിഞ്ഞു വരുമ്പോൾ തിരിചിട്ട് മറുവശവും വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചായയുടെ കൂടെ കഴിക്കാവുന്നതാണ്.

Credits : Naatturuchi

x