പാൽ ദോശ വളരെ എളുപ്പം ഉണ്ടാക്കാൻ പഠിച്ചാലോ

പച്ചരിയും പാലും ഉപയോഗിച്ച് ഒരു അടിപൊളി പ്രത്യേക തരം ദോശ ഉണ്ടാക്കിയാലോ. ഒരു കപ്പ് പച്ചരി മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത് കഴുകിയെടുത്തതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർക്കുക. ഒരു കപ്പ് അരിക്ക് ഒരു കപ്പ് തേങ്ങാപ്പാൽ എന്ന രീതിയിലാണ് എടുത്തിരിക്കുന്നത്.

ഇവ രണ്ടും കൂടി നല്ല രീതിയിൽ മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഈ കൂട്ടിലേക്ക് ഒരു കോഴിമുട്ട ചേർത്ത് വീണ്ടും നന്നായി മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഈ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഈ പലഹാരം ഉണ്ടാക്കാൻ ആയിട്ടുള്ള മാവ് റെഡിയായിരിക്കുകയാണ്.

ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി എടുക്കുക. പാൻ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു തവി മാവ് ഒഴിക്കുക. വളരെ കട്ടി കുറഞ്ഞ രീതിയിലുള്ള ദോശയാണ് ലഭിക്കേണ്ടത് എന്നതുകൊണ്ട്, കുറേശ്ശെ മാത്രം മാവ് ഉപയോഗിച്ചാൽ മതി.

വെന്ത് കഴിഞ്ഞെങ്കിൽ മറ്റൊരു പാത്രത്തിലേക്ക് കൈ ഉപയോഗിച്ച് ഇത് എടുത്തു മാറ്റാവുന്നതാണ്. വളരെ കട്ടി കുറഞ്ഞതും നോൺസ്റ്റിക് പാനും ആയതിനാൽ ഇത് വളരെ എളുപ്പം മാറ്റാൻ സാധിക്കും. ശേഷം കഴിക്കാവുന്നതാണ്. പാൽ ദോശ എന്നറിയപ്പെടുന്ന ഈ വിഭവം ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.

Credits : She Book

x