പച്ചമുളകൊഷ്യം ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാം.ബ്രേക്ക് ഫാസ്റ്റ് ആയും ചോറിന് കൂട്ടാൻ ആയും കഴിക്കാം.

ഇതിനായി ഒരു കുക്കറിലേക്ക് നാലു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് 250 ഗ്രാം ചെറുപയർ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് പടവലങ്ങ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം ആവശ്യത്തിന് പച്ച ചീരയും ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർക്കുക.

എരുവിന് ആവശ്യമായി 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇതിലേക്ക് ചേർക്കുക. ഇതിലേക്ക് ഇവ വേവിക്കാൻ ആവശ്യമായ വെള്ളവും ചേർത്ത് കുക്കറിൽ വച്ച് ആറു വിസിൽ വരുന്നത് വരെ വേവിക്കുക.

ഒരു മിക്സിയുടെ ജാറിലേക്ക് അര മുറി തേങ്ങ ചിരകിയത്, ഒരു ടേബിൾ സ്പൂൺ പച്ച കുരുമുളക്, അൽപം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. നേരത്തെ വേവിക്കാൻ വച്ചിരുന്ന ചെറുപയർ ഒരു പാനിലേക്ക് ചേർക്കുക. ഇതിലേക്ക് നേരത്തെ പേസ്റ്റ് രൂപത്തിൽ അരച്ച് വെച്ചിരുന്നു തേങ്ങയുടെ കൂട്ടും ചേർക്കുക. ഇതിലേക്ക് അല്പം വെള്ളവും, ഉപ്പ് നോക്കി ആവശ്യത്തിന് ഉപ്പും ചേർക്കാവുന്നതാണ്.

ശേഷം ഇവ നന്നായി ഇളക്കി തളപിക്കുക. ശേഷം നിലക്ക് രണ്ട് ടേബിൾസ്പൂൺ പച്ചവെളിച്ചെണ്ണയും രണ്ട് തണ്ട് കറിവേപ്പിലയും ചേർത്ത് ഇളക്കുക. ശേഷം തീ ചുരുക്കി വെച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. കാലത്ത് ബ്രേക്ക് ഫാസ്റ്റ് ആയും ചോറിന് കൂട്ടാൻ ആയും ഇത് കഴിക്കാവുന്നതാണ്.

Credits : Lillys natural tips

x