നിങ്ങൾ ഷേക്ക് ഇഷ്ടപ്പെടുന്നവരാണോ ? എങ്കിൽ ഇത് ട്രൈ ചെയ്യാതെ പോകരുത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഒരു അടിപൊളി ഓറിയോ ഷേക്ക്‌.

കൂൾഡ്രിംഗ്സുകളുടെ രാജാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു വിഭാഗമാണ് ഷേക്കുകൾ. എല്ലാ പ്രായത്തിലുള്ള ആളുകളും  വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. അതുകൊണ്ടുതന്നെ ഈയൊരു വിഭവത്തിന് ആരാധകരും ഏറെയാണ്.

ബേക്കറികളിൽ നിന്നും  റസ്റ്റോറൻറ്കളിൽനിന്നും എല്ലാമാണ് എല്ലാവരും ഷേക്ക് കഴിക്കാറുള്ളത്. കാരണം വിവിധ തരത്തിലുള്ള ഷേക്കുകൾ പല ആളുകൾക്കും വീടുകളിൽ ഉണ്ടാക്കാൻ അറിയില്ല. പക്ഷേ വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കാവുന്ന ഒന്നു തന്നെയാണ് ഇത്. അത്തരത്തിലുള്ള ഓറിയോ ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇതിനായി ഏറ്റവും പ്രധാനമായി വേണ്ടത് ഓറിയോ ബിസ്കറ്റ് ആണ്. ആവശ്യത്തിനുള്ള ഓറിയോ ബിസ്കറ്റ് എടുത്ത് അതിലെ  ക്രീം ഉള്ള ഭാഗവും ക്രീം ഇല്ലാത്ത ഭാഗവും രണ്ടായി  ഭാഗിക്കുക.  ശേഷം ക്രീം ഇല്ലാത്ത ഭാഗം നല്ലതുപോലെ ക്രഷ്  ചെയ്ത് മാറ്റിവയ്ക്കുക. ഒരുപാട് പൊടിയായി പോകാതിരിക്കുന്നതാണ് നല്ലത്. കാരണം ഷേക്കിന്റെ  ഇടയിൽ ചെറുതായി കടിക്കാൻ  കിട്ടുന്ന രീതിയിലാണ് ക്രീം  ഇല്ലാത്ത ഭാഗം ഒന്ന് ക്രഷ് ചെയ്ത് എടുക്കുന്നത്.

ഇനി ഒരു  മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ബിസ്ക്കറ്റിന്റെ  ക്രീം ഉള്ള ഭാഗങ്ങൾ  ഇടുക. ശേഷം അതിലേക്ക് ഐസ്ക്രീം ചേർക്കുക. ഏകദേശം മൂന്നു സ്കൂപ്പ് എങ്കിലും ചേർക്കാൻ നോക്കുക. ശേഷം ഇത് നല്ലതുപോലെ ഒന്ന് മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. അതിനുശേഷം ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് അല്പം ചോക്ലേറ്റ് സിറപ്പ് ആഡ് ചെയ്യുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഷേക്ക് അതിലേക്ക് ഒഴിക്കുക.

അതിനു മുകളിൽ നേരത്തെ പൊടിച്ചു വെച്ചിട്ടുള്ള ഓറിയോ ബിസ്കറ്റിന്റെ  ക്രീം ഇല്ലാത്ത ഭാഗം വിതറുക. ശേഷം വേണമെങ്കിൽ അൽപം നട്സ് കൂടി ആഡ് ചെയ്യാവുന്നതാണ്. വളരെ ടേസ്റ്റിയായിട്ടുള്ള ഓറിയോ ഷേക്ക് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

കുട്ടികൾക്കും മറ്റും എന്തായാലും ഇഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. പെട്ടെന്ന് തന്നെ രണ്ടോ മൂന്നോ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഇതിന് ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കുക.

x