വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് ഡെസേർട്ട് തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഡസെർട്ട് റെസിപി തയ്യാറാക്കിയാലോ. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവുകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. രണ്ട് പാക്കറ്റ് ഓറിയോ ബിസ്കറ്റ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ഈ ബിസ്ക്കറ്റ് ഒരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു കേക്ക് ടിന്ന് അല്ലെങ്കിൽ ഒരു പാത്രം എടുത്ത് അതിന്റെ എല്ലാ വശത്തും നെയ്യ് തേച്ചുപിടിപ്പിക്കുക. ശേഷം ഇതിലേക്ക് നേരത്തെ പൊടിച്ച് നെയ്യ് ചേർത്ത് വച്ചിരിക്കുന്ന ബിസ്ക്കറ്റ് ഒരു ലയർ ചേർക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി അമർത്തുക. ശേഷം ഇതിന്റെ എല്ലാ വശത്തും ചെറിയ ഉയരത്തിൽ ഇതേ പൊടി വെച്ച് സെറ്റ് ചെയ്യുക.

ഒരു ചെറിയ കുഴി രൂപത്തിലാണ് ഇവ ഉണ്ടാക്കിയെടുക്കേണ്ടത്. ഈ ചെറിയ കുഴിയിലേക്ക് ഐസ്ക്രീം ചേർക്കുക. ഐസ്ക്രീം നന്നായി ലെവൽ ആകിയതിനു ശേഷം ബാക്കിയുള്ള ബിസ്ക്കറ്റ് പൊടി മുകളിൽ വച്ച് നന്നായി അമർത്തുക. ശേഷം ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക.

ഫ്രീസറിൽ വെക്കാതെ ഫ്രിഡ്ജിന്റെ താഴത്തെ തട്ടിലാണ് വച്ച് തണുപ്പിക്കുന്നത്. കാരണം ഫ്രീസറിൽ വയ്ക്കുകയാണെങ്കിൽ ഇവ നന്നായി കട്ടി ആവുന്നതാണ്. ഒരു മണിക്കൂറിന് ശേഷം ഇവ പുറത്തെടുത്ത് ടിന്നിൽ നിന്നും എടുക്കുക. ശേഷം മുറിച്ച് കഴിക്കാവുന്നതാണ്.

Credits : she book

x