ഓറഞ്ച് കേക്ക് വീട്ടിൽ തയ്യാറാകാം. വളരെ എളുപ്പം

വളരെ എളുപ്പം തന്നെ വീട്ടിലിരുന്നുകൊണ്ട് ഓറഞ്ച് കേക്ക് തയ്യാറാക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഓറഞ്ച് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഇതിൽ നിന്നും ഓറഞ്ചിന്റെ തൊലി വെളുത്ത ഭാഗം പെടാതെ ചെത്തി ഒന്നര ടേബിൾസ്പൂൺ എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഓറഞ്ച് ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർക്കുക.

ഇതിലേക്ക് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അരച്ചെടുത്ത ഓറഞ്ച് മറ്റൊരു ബൗളിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക. അര കപ്പ് ഓറഞ്ച് ജ്യൂസിലേക്ക് അര കപ്പ് പഞ്ചസാര പൊടിച്ച് വെക്കുക. പൊടിച്ചെടുത്ത പഞ്ചസാരയിലേക്ക് മൂന്നു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതോടൊപ്പം നേരത്തെ മാറ്റിവച്ചിരുന്ന ഒന്നര ടേബിൾസ്പൂൺ ഓറഞ്ചിന്റെ തൊലി ചേർക്കുക. ഇവ മൂന്നും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക.

അരച്ചെടുത്ത ഈ കൂട്ട് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ഒന്നേകാൽ കപ്പ് മൈദ അരിച്ച് ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, അര ടീസ്പൂൺ ബേക്കിംഗ് സോഡയും, ഒരു നുള്ള് ഉപ്പും ചേർക്കുക. ഇവയെല്ലാം ചേർത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരുന്നു ഓറഞ്ച് ജ്യൂസ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. കേക്ക് തയാറാക്കാൻ ഉള്ള ബാറ്റെർ തയ്യാറായിരിക്കുകയാണ്.

ഒരു കേക്ക് ടിന്നിന്റെ എല്ലാ വശത്തും നെയ്യ് പുരട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റർ ഒഴിക്കുക. ശേഷം ഒരു പാനിലേക്ക് കേക്ക് ടിൻ ഇറക്കി വെച്ച് 10 മിനിറ്റ് തീ കൂട്ടി വെച്ചും, 20 മിനിറ്റ് തീ കുറച്ച് വെച്ചും അടച്ച് വെച്ച് വേവിക്കുക. അര മണിക്കൂറിന് ഉള്ളിൽ തന്നെ ഇത് നന്നായി വെന്ത് വരുന്നതാണ്. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറിയതിന് ശേഷം മുറിച്ച് കഴിക്കാവുന്നതാണ്.

Credits : ladies planet by ramshi

x