ഊത്തപ്പം എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഊത്തപ്പം ഇത്ര ടേസ്റ്റി ആയിട്ട് കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ.

നമ്മളെല്ലാവരും ഊത്തപ്പം കഴിച്ചിട്ടുണ്ടാകും. എന്നാൽ വളരെ ഹെൽത്തിയായ അതുപോലെ തന്നെ വളരെ ടേസ്റ്റിയായ ഓട്സ് കൊണ്ടുള്ള ഊത്തപ്പം അധികമാരും കഴിച്ചിട്ടുണ്ടാവില്ല. ഇത് വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ. എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഓട്സ് കൊണ്ടുള്ള ഊത്തപ്പം ആയതുകൊണ്ടുതന്നെ ഇതിൻറെ ഏറ്റവും പ്രധാന ചേരുവ ഓട്സ് ആണ്. ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു പാനിൽ ആവശ്യത്തിന് ഓട്സെടുത്ത് അത് ഏകദേശം 4 മിനിറ്റ് നേരത്തേക്ക് നല്ലതുപോലെ ചൂടാക്കുക.  ഓട്സ് അത്യാവശ്യം ചൂടായി വന്നതിനുശേഷം ഒരു മിക്സിയുടെ ജാർലേക്ക് മാറ്റി നല്ലതുപോലെ പൊടിച്ചെടുക്കുക.

ശേഷം ഈ പൊടി വേറൊരു ബൗളിലേക്ക് മാറ്റി വെക്കുക. ശേഷം അതിലേക്ക് അരക്കപ്പ് അരിപൊടി ആഡ് ചെയ്യുക. ഇനി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, രണ്ട് പച്ചമുളക്, അതുപോലെതന്നെ ചെറുതായി അരിഞ്ഞ ക്യാരറ്റ് എന്നിവ ചേർത്ത് കൊടുക്കുക. അൽപം കറിവേപ്പിലയും ആഡ് ചെയ്യണം. ആവശ്യത്തിന് ഉപ്പും ചേർക്കാൻ മറക്കരുത്. ഇതിനു ശേഷം അല്പം വെള്ളം കൂടി ഒഴിക്കുക.

ശേഷം കൈ കൊണ്ട് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. മാവ് ഒരുപാട് ലൂസാവാതിരിക്കാനും ഒരുപാട് തിക്ക് ആവാതിരിക്കാനും  ശ്രദ്ധിക്കണം. ഇതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ അൽപം ബട്ടർ തേച്ചു കൊടുക്കുക. പാൻ നല്ലതുപോലെ ചൂടായി വരുമ്പോൾ ആവശ്യത്തിന് മാവ് എടുത്ത് നല്ലപോലെ ചുട്ടെടുക്കുക.

ഒരുവശം വെന്തുവരുമ്പോൾ മറുവശത്ത് ബട്ടർ തേച്ച് മറിച്ചിട്ട് വേവിക്കാൻ ശ്രദ്ധിക്കണം. ഇതോടെ വളരെ ടേസ്റ്റി  ആയിട്ടുള്ള ഓട്സ് കൊണ്ടുള്ള ഊത്തപ്പം റെഡി ആയി കഴിഞ്ഞിരിക്കുന്നു. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ഡിഷാണ്  ഇത്. മാത്രമല്ല ഓട്സ് കൊണ്ടുള്ള വിഭവം  ആയതുകൊണ്ട്  തന്നെ വളരെ ഹെൽത്തിയുമാണ്. അതുകൊണ്ട് എല്ലാവരും തീർച്ചയായും ട്രൈ ചെയ്ത് നോക്കണം.

x