സബോളയും കടലമാവും കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്ന ഒരു സ്നാക് ഇന്ന് ഉണ്ടാക്കാം. ഇത് ചായ ഉണ്ടാകുന്ന സമയം കൊണ്ട് തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇതിനു വളരെ കുറച്ച് ചേരുവകൾ മാത്രം മതി. അതേപോലെ തന്നെ പത്ത് മിനിറ്റ് കൊണ്ട് തന്നെ ചെയ്തെടുക്കാവുന്നതാണ്. ചേരുവകൾ / ഉണ്ടാക്കുന്നവിധം:- ഒരു ബൗളിലേക്ക് കപ്പ് കടലമാവ് എടുക്കുക. അതിന്റെ കൂടെ അര കപ്പ് അരിപൊടി കൂടെ ചേർത്ത് കൊടുക്കാം. ഇനി അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു സ്പൂൺ മുളക് പൊടിയും ചേർത്ത് കൊടുക്കാം .
ഇതിന്റെ കൂടെ തന്നെ അര ടീസ്പൂൺ കുരുമുളക് പൊടിയും മല്ലിയില ഉണ്ടെകിൽ അത് ചെറുതായി അരിഞ്ഞതും കൂടെ ചേർത്ത് കൊടുക്കാം. അതിന്റെ കൂടെ നമ്മുടെ കയ്യിൽ ചിലിഫ്ളക്സ് ഉണ്ടെങ്കിൽ lൽ അതും ഇതിൽ അര ടീസ്പൂൺ ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്കു ആവിശ്യത്തിന് ഉപ്പു കൂടെ ചേർത്ത് കൊടുക്കണം ഇതിന്റെ കൂടെ തന്നെ കാൽ ടീസ്പൂൺ കായ പൊടിയും ഒരു നുള്ള് ബേക്കിംഗ് സോഡയും കൂടെ ഇട്ട് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. നല്ലപോലെ മിക്സ് ആയികിട്ടിയാൽ അതിലേക്ക് കുറേശ്ശേ വെള്ളം ഒഴിച്ച് നല്ല കട്ടി ആയിട്ടുള്ള ബാറ്റെർ ആയിട്ട് ഒന്ന് കലക്കി എടുക്കണം.
വെള്ളം കൂടി പോകരുത് അത് പ്രത്യേകം ശ്രദ്ധിച്ചു തന്നെ വേണം ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാന്. മാവ് ഒട്ടും തന്നെ കട്ടകളില്ലാതെ കലക്കി എടുത്ത് നീക്കി വെക്കുക. ഇനി ഇതിലേക്കു വേണ്ടത് സവാളയാണ്. അതിനായി 3 സവാള തൊലി കളഞ്ഞ് കഴുകി എടുക്കുക. ഇനി ഒരു സവാള എടുത്ത് നടുമുറിച്ചു അതിനെ ഒട്ടും ചെറുതല്ലാത്ത രീതിയിൽ മുറിച്ചെടുക്കുക. കനം കുറച്ച് കട്ട് ചെയ്യല്ലേ ഇത്തിരി കനത്തിൽ തന്നെ വേണം cut ചെയ്യാനായിട്ട്. ഇല്ലങ്കിൽ ചിലപ്പോൾ ഇളകി പോകാൻ സാത്യതയുണ്ട്. ഇഷ്ടമുള്ള രൂപത്തിൽ കട്ട് ചെയ്തെടുക്കാവുന്നതാണ്. റൗണ്ട് ഷേപ്പ് ഇഷ്ടമുള്ളവർക് അത് ചെയ്യാവുന്നതാണ്.
മൂന്ന് സവാളയും cut ചെയ്തെടുത്തു കഴിഞ്ഞാൽ ഫ്രൈ ചെയ്യാൻ വെക്കാം. അതിനായി ഒരു പാനിൽ എണ്ണ ചൂടാക്കാൻ വെക്കുക. എണ്ണ നല്ലപോലെ ചൂടായ ശേഷം തീ ഒരു medium തീയിൽ വെച് സവാള എടുത്ത് നേരത്തെ മാറ്റി വെച്ച മാവിൽ നന്നായി കുഴച്ചു എടുക്കാം. സവാള പിടിക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം ഇല്ലങ്കിൽ ഓരോ ലയർ ആയിട്ട് ഇളകി പോകാൻ സാധ്യത ഉണ്ട്. അതൊന്ന് കൂട്ടി പിടിച്ചാൽ മതി അപ്പോൾ അത് വിട്ട് പോകില്ല.
ഇനി ഓരോ കഷ്ണം ആയി മാവിൽ മുക്കി എണ്ണയിൽ ഇട്ട് വറുത്തെടുക്കാം. ഒരു 3, 4 or 5 എണ്ണം ഒരേസമയം അതിലിട്ട് വറുത്തെടുക്കാവുന്നതാണ്. ഒരു side നല്ലപോലെ മൊരിഞ്ഞു വന്നാൽ മറ്റേ സൈഡും തിരിച്ചിട്ട് രണ്ടും ഏകദേശം ഒരു golden ബ്രൗണിഷ് കളർ ആകുന്ന വരെ മോരിച്ചു എടുക്കാവുന്നതാണ്. അതേപോലെ ബാക്കി ഉള്ളതും വറുത്തു എടുക്കുക. അങ്ങനെ ഉള്ളിയും കടലമാവും കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാകാവുന്ന ഒരു പലഹാരം തയ്യാർ.
Credits : Amma Secret Recipes