വെറും 10 മിനിറ്റ് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന പലഹാരം. എങ്ങനെയെന്ന് നോക്കാം

ഒരു സവാള നന്നായി തൊലികളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർക്കുക. ഈ രണ്ടു ചേരുവുകളും ഒരു മിക്സിയിൽ ഇട്ട് ചെറുതായി ഇടിച്ചെടുക്കുക. ഒരു കപ്പ് കടലമാവ് ഒരു പാത്രത്തിലേക്ക് മാറ്റി, ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, എരുവിന് ആവശ്യമായ മുളകുപൊടിയും ചേർക്കുക. അര ടീസ്പൂൺ ഗരം മസാലയും നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.

നന്നായി മിക്സ് ആയതിനുശേഷം, ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് കൊണ്ട് നന്നായി മിക്സ് ചെയ്യുക. വെള്ളം കൂടുവാനും പാടുള്ളതല്ല. ഇതിലേക്ക് നേരത്തെ സബോളയും പച്ചമുളകും ചതച്ചുവെച്ചത് ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, മല്ലിയില രണ്ട് ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.

രണ്ടു കോഴിമുട്ട പുഴുങ്ങി എടുക്കുക. കോഴിമുട്ട ഒരു ഗ്രേറ്ററിന്റെ സഹായത്തോടുകൂടി ഗ്രേറ്റ് ചെയ്ത് ചേർക്കുക. ശേഷം ഇവ രണ്ടും നന്നായി മിക്സ് ചെയ്യുക. ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് നന്നായി തിളപ്പിച്ച്, എണ്ണ ചൂടായതിനു ശേഷം കൈക്കൊണ്ടോ ഒരു കൈയിലിന്റെ സഹായത്തോട് കൂടിയോ ഉണ്ടാക്കി വച്ചിരിക്കുന്ന മിക്സിയിൽ നിന്നും കുറേശ്ശെ എണ്ണയിലിട്ട് വറുത്തെടുക്കുക.

ഒരു സൈഡ് നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറുവശം തിരിച്ചിടാവുന്നതാണ്. രണ്ട് സൈഡും നന്നായി മൊരിയുന്നതു വരെ ഫ്രൈ ചെയ്യണം. ഇരുവശവും ഗോൾഡൻ ബ്രൗൺ കളർ വരുന്നതുവരെ ഫ്രൈ ചെയ്താൽ വളരെ നന്നായിരിക്കും. വെറും 10 മിനിറ്റ് കൊണ്ട് തന്നെ രുചികരമായി കഴിക്കാൻ സാധിക്കുന്ന പലഹാരം ശരിയായിരിക്കുന്നു.

Credit : Amma Secret Recipes