അമേരിക്കയിൽ സാൽമൊണല്ല രോഗ വ്യാപനം!! രോഗവ്യാപനത്തിന് കാരണം ഉള്ളി!! 652 പേർക്ക് രോഗം സ്ഥിരീകരിച്ചു..

കോവിഡിൻറെ വ്യാപനം മുഴുവൻ ലോക ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒന്നാണ്. കോവിഡ് വ്യാപനം മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ലോകത്തെ എല്ലാ രാജ്യങ്ങളിലും ഒരുപോലെ തന്നെ ബാധിച്ചിട്ടുണ്ട്. ഈ കുറച്ചുകാലങ്ങളായി കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ജനങ്ങൾ അതിൽ നിന്നും മാറി പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാൽ അമേരിക്കയിൽ ഇപ്പോൾ മറ്റൊരു രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. സാൽമൊണല്ല രോഗം ആണ് ഇപ്പോൾ അമേരിക്കയിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നത്. ഉള്ളിയിൽ നിന്നുമാണ് ഈ രോഗബാധ വ്യാപകമായി പടരുന്നത്. നൂറുകണക്കിനാളുകളാണ് ഇതുമൂലം രോഗബാധിതരായി അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെക്സിക്കോയിലുള്ള ചിഹുവാഹുവായിൽനിന്നും ഇറക്കുമതി ചെയ്തിട്ടുള്ള ഉള്ളികളിലാണ് രോഗത്തിന്റെ ഉറവിടം കണ്ടു പിടിച്ചിട്ടുള്ളത്. 

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആണ് ഉള്ളിയിൽ നിന്നുമുള്ള ഈ രോഗബാധ സ്വീകരിച്ചിരിക്കുന്നത്. 652 പേർക്കാണ് ഇതുവരെ അമേരിക്കയിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 129 പേരെയാണ് അത്യാസന്നനിലയിൽ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചത്. ഇതുവരെ  സാൽമൊണല്ല ബാധിച്ചുള്ള മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗബാധിതരായയുള്ള ആളുകളുടെ എണ്ണം വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രോഗബാധിതരായ ആളുകളിൽ ഭൂരിഭാഗംപേരും ഉള്ളി നേരിട്ടോ, അല്ലാതെയോ ഭക്ഷണത്തിൽ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും മറ്റും ചിഹുവാഹുവായിൽ നിന്നുള്ള ഉള്ളി കഴിച്ചത് കൊണ്ടാണ് ആളുകളിൽ ഈ അസുഖം ഉണ്ടായിട്ടുള്ളത്. വയറിളക്കം, പനി, വയറിൽ മറ്റ് അസ്വസ്ഥതകൾ എന്നിവയെല്ലാം ആണ് രോഗം ബാധിച്ചാൽ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ.

ആറുമണിക്കൂർ മുതൽ ആറ് ദിവസം വരെയുള്ള കാലയളവിലാണ് രോഗാണുക്കൾ ശരീരത്തിൽ എത്തിയാൽ ഈ ലക്ഷണങ്ങൾ കാണിക്കുക. പൊതുജനങ്ങളോട് ഉള്ളി ഉപയോഗം ഒഴിവാക്കാൻ ഗവൺമെൻറ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിലുള്ള ഉള്ളി പൂർണമായും ഉപേക്ഷിക്കണമെന്നാണ് യുഎസിൽ ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ നിർദ്ദേശം.

ഇത്തരത്തിലുള്ള ഉള്ളികൾ നേരത്തെ വാങ്ങി വെച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം തന്നെ പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ പറഞ്ഞിട്ടുണ്ട്. ഉള്ളി സൂക്ഷിച്ചുവെച്ചിരുന്ന ഇടങ്ങളിലെല്ലാം ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകി അണു നാശം ഉറപ്പുവരുത്തേണ്ടതാണ്.