വെറും 10 മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന പലഹാരം. ആരെയും കൊതിപ്പിക്കും

വെറും 10 മിനിറ്റ് കൊണ്ട് തന്നെ ചായയോടൊപ്പം കഴിക്കാൻ സാധിക്കുന്ന രുചികരമായ ഒരു പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും, അവ എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് കടലമാവ്, ഇതിലേക്ക് അരക്കപ്പ് അരിപ്പൊടിയും ഒരു ടിസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, നിങ്ങൾക്കാവശ്യമുള്ള ഇരുവിന് അനുസരിച്ച് മുളകുപൊടിയും ചേർത്ത് കൊടുക്കുക.

അര ടീസ്പൂൺ കുരുമുളകുപൊടിയും, മല്ലിയില ചെറുതായി അരിഞ്ഞതും ചേർക്കുക. കൊത്തു മുളക് അര ടീസ്പൂൺ, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കായം പൊടി, ഒരു നുള്ള് ബേക്കിംഗ് സോഡ എന്നിവയും ഇതിലേക്ക് ചേർക്കുക. ഇവയെല്ലാം ചേർത്തതിനുശേഷം നല്ലരീതിയിൽ മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊണ്ട് കട്ടിയുള്ള കുഴമ്പ് രൂപത്തിലേക്ക് ആക്കി മാറ്റുക.

മൂന്ന് വലിയ സബോള നടു മുറിച്ച് കുറച്ച് വലിയ കഷണങ്ങളാക്കി മാറ്റുക. ഒരു ചട്ടിയിൽ ആവശ്യത്തിനുള്ള ഓയിൽ ഒഴിച്ച് ചൂടാക്കിയെടുക്കുക. എണ്ണ തിളച്ചതിനുശേഷം മാറ്റി വച്ചിരിക്കുന്ന സബോള കഷണങ്ങളിൽ നിന്നും ഓരോന്ന് എടുത്ത് നേരത്തെ മാറ്റിവച്ചിരുന്ന മസാല കൂട്ടിൽ മുക്കി ഫ്രൈ ചെയ്ത് എടുക്കുക.

ഒരു വശം നല്ല രീതിയിൽ മൊരിഞ്ഞാൽ തിരിച്ചിട്ട് കൊടുക്കാവുന്നതാണ്. ഇരുവശവും ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ ഫ്രൈ ചെയ്യാവുന്നതാണ്. ഉള്ളിയും കടലമാവും ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന നാലുമണി പലഹാരം കഴിക്കാൻ സാധിക്കുന്ന പാകത്തിൽ ആയിരിക്കുന്നു.

Credits : Amma secret Resipe

x