ഡയറ്റിങ് ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ ഈ കഞ്ഞി പരീക്ഷിച്ചുനോക്കൂ. ഓട്സ് കഞ്ഞി തയ്യാറാക്കാം.

കുറവ് പ്രോട്ടീനും, കൂടുതൽ ഫൈബറും അടങ്ങുന്ന ഒരു വിഭവം തയ്യാറാക്കിയാലോ. ഇതിനായി ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാനിലേക്ക് അര ലിറ്റർ വെള്ളമൊഴിക്കുക. ഇതിലേക്ക് നാല് ടേബിൾ സ്പൂൺ ഓട്സ് ചേർക്കുക. ഇതോടൊപ്പം രണ്ട് ടേബിൾസ്പൂൺ തേങ്ങ ചിരകിയതും ചേർക്കുക.

ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. എല്ലാതും നല്ലതുപോലെ മിക്സ് ആക്കിയതിനുശേഷം ചൂടാക്കാൻ വയ്ക്കാവുന്നതാണ്. വേവിക്കാൻ വെക്കുമ്പോൾ അടച്ചുവെച്ച് വേവിക്കുക. ഏകദേശം അഞ്ച് മിനിറ്റാണ് തീ ചുരുക്കിയിട്ട് വേവിക്കേണ്ടത്. അഞ്ച് മിനിറ്റിനുശേഷം ഓട്സ് വെന്തോ എന്ന് നോക്കുക.

ഇതോടൊപ്പം വളരെ കുറുകിയാണ് ഇരിക്കുന്നതെങ്കിൽ ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്. ശേഷം ഒരു തണ്ട് കറിവേപ്പില തണ്ട് ഇല്ലാതെ ചേർക്കുക. ഇതോടൊപ്പം കാശ്മീരി ചില്ലി ചതച്ചത് കാൽ ടിസ്പൂൺ ചേർക്കാവുന്നതാണ്. അല്പം നേരം ഇളക്കിയതിന് ശേഷം തീ കെടുത്താവുന്നതാണ്. വളരെ എളുപ്പം തന്നെ തയ്യാറാക്കിയ ഓട്സ് കഞ്ഞി മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറുന്നതിനു മുന്ന് കഴിക്കാവുന്നതാണ്.

Credits : Minees kitchen