ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഓട്സും മുട്ടയും ചേർത്ത് ഇങ്ങനെ ചെയ്താൽ മതി. ഒരു തവണയെങ്കിലും ഇത് കഴിച്ചുനോക്കൂ..

ഹെൽത്തി ആയ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനു വേണ്ടി ഓട്സ് മുട്ടയും കൊണ്ട് അടിപൊളി ഓംലെറ്റ് തയ്യാറാക്കി എടുക്കാം. ഇതിനുവേണ്ടി ആദ്യം തന്നെ കുറച്ച് ഓട്സ് എടുത്ത് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ഓഫീസിലേക്ക് കുറച്ച് പാൽ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. മാവ് രൂപത്തിൽ ഇത് കുതിർത്തെടുക്കുക.

ഇത് ശേഷം മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് മൂന്ന് കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് അര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുത്ത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കാം. ചെറിയ ഉള്ളിയും കറിവേപ്പിലയും നന്നായി ഒന്ന് അരിഞ്ഞെടുക്കുക. ചെറിയ കഷണങ്ങളായി വേണം അരിഞ്ഞെടുക്കുവാൻ.

  തയ്യാറാക്കിവെച്ച ഓട്സിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും തക്കാളിയും എല്ലാം ചേർത്തുകൊടുക്കാം. എരിവിന് വേണ്ടി ചെറുതായി അരിഞ്ഞ പച്ചമുളകും ചേർത്തു കൊടുക്കാം. ചെറുതായി അരിഞ്ഞ കറുവപ്പട്ടയുടെ ഇലയും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇതിലേക്ക് 2 ടേബിൾ സ്പൂൺ ക്യാരറ്റ് കൂടി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് എടുത്തതിനു ശേഷം ഈ ഒരു മിക്സിലേക്ക് ആദ്യം ചെയ്തുവെച്ച മുട്ടയുടെ മിക്സ്‌ ഒഴിച്ചു കൊടുക്കുക. പാൻ ചൂടാക്കി അതിനുശേഷം പാനിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കാം.

ഒലിവ് ഓയിൽ ഒഴിച്ച് കൊടുക്കുന്നതായിരിക്കും ഉത്തമം. ഇതിനു ശേഷം തയ്യാറാക്കി വെച്ച മിക്സ്‌ പാനിലേക്ക് നല്ല രീതിയിൽ തന്നെ ഒഴിച്ചുകൊടുക്കുക. അടച്ച് വെച്ച് രണ്ട് മിനിറ്റ് ഇത് വേവിക്കുക ഇതിനുശേഷം മറിച്ചിട്ട് കൊടുക്കുക. രണ്ട് മിനിറ്റ് നേരം കൂടി വേവിക്കാൻ വെച്ചതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ഹെൽത്തിയായ ബ്രേക്ക് ഫാസ്റ്റ് റെഡി.

x