ഓട്ട്സ്ന്റെ ഗുണങ്ങൾ എന്തെല്ലാം എന്ന് അറിയാം ! ആരോഗ്യകരമായ ഏത് തരത്തിലുള്ള ഓട്സാണ് കഴിക്കേണ്ടത്.. എല്ലാ വിവരങ്ങളും..!

നമ്മുടെ മാറിയ ഭക്ഷണ ശീലങ്ങളിൽ അടുത്തായി കയറിക്കൂടിയ വളരെ ഹെൽത്തി എന്നു വിശേഷിക്കപ്പെടുന്ന ഒരു ഭക്ഷണ വിഭവമാണ് ഓട്സ്. എളുപ്പത്തിൽ വണ്ണം കുറയുന്നതിനായും അതോടൊപ്പം ഹെൽത്തി ആയ വയറു നിറയ്ക്കുന്ന ഒരു ഭക്ഷണം എന്ന നിലയിൽ പെട്ടെന്ന് തന്നെ ഓട്സ് പ്രശസ്തിയാർജിച്ചു എന്നു വേണം പറയാൻ. ഓട്സ് ഒന്നു കഴിച്ചു നോക്കാത്തവർ ആയി അധികം ആരും തന്നെ ഇല്ല എന്നുള്ളതാണ് വാസ്തവം. കൊളസ്‌ട്രോൾ കുറയ്ക്കുകയും അതോടൊപ്പം ധാരാളം ഫൈബർ കണ്ടെന്റ് ഉള്ളതുമായ ഒരു ഭക്ഷണമാണ് ഓട്സ് എന്നു പറയുന്നത്. ഒരു ദിവസം ഒരു നേരം ഓട്സ് കഴിക്കുക എന്നുള്ളതാണ് ഇന്നത്തെ മലയാളിയുടെ ശീലം.

ഓട്സ് കഴിക്കുന്നതിലൂടെ വണ്ണം കുറയ്ക്കുന്നതിനും അതോടൊപ്പം നമ്മുടെ ശരീരത്തിന് ഒരു പ്രത്യേക ഉന്മേഷം ലഭിക്കുന്നതിനും കാരണമാകുന്നു. ഫൈബറിനോടൊപ്പം തന്നെ പ്രോട്ടീനും ഒരുപോലെ അടങ്ങിയിരിക്കുന്നു എന്നുള്ളതാണ് ഇതിനെ മറ്റു ഭക്ഷണ പദാർഥങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്നത്. ഓട്സിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്തൊക്കെയാണെന്നു നമുക്ക് നോക്കാം.

നമ്മൾ ഒരു ദിവസം ഒരു 100 ഗ്രാം ഓട്സ് കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിനാവശ്യമായ 400 കിലോ എനേർജിയും 34 ശതമാനം പ്രോട്ടീനും 66 ശതമാനം കാർബോഹൈഡ്രേറ്റും നമുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ 44 ശതമാനത്തോളവും ഇതിൽ അടങ്ങിയിരിക്കുന്നു. മാങ്കനീസ്, സിങ്ക്, സെലീനിയം പോലുള്ള നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

ബീറ്റഗ്ലുടൻസ് എന്ന ഒരു പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഓട്സ് കഴിക്കുമ്പോൾ നമ്മുടെ വയർ ഫുൾ ആയ ഒരു ഫീൽ നമുക്ക് കിട്ടുന്നു. ഇതുമൂലം മറ്റു ഭക്ഷണങ്ങൾ കഴിയ്ക്കാൻ തോന്നാതെ വരുന്നു. തന്മൂലം നമ്മുടെ വണ്ണം കുറയുന്നു. ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലുടൻസും ഫൈബറും നമ്മുടെ ചീത്ത കൊളസ്‌ട്രോൾ കുറച്ച് നല്ല കൊളസ്‌ട്രോൾ കൂടാൻ സഹായിക്കുന്നു. വളരെ സാവധാനം ദഹിക്കുന്നത്കൊണ്ട് തന്നെ അടുത്ത വിശപ്പു വരാൻ സമയമെടുക്കുന്നു ഇത് വളരെ നല്ല ഒരു കാര്യമാണ്.

ഇന്ന് മാർകറ്റിൽ ലഭ്യമായ ഓട്സ് കൂടുതലും പൊളിഷ്ഡ് ഓട്സ് ആണ്. അതായത് ഫൈബർ നീക്കിയ ഓട്സ്. ഇത് കഴിക്കുന്നത് വൈറ്റ് റൈസ് കഴിക്കുന്നത് പോലെ തന്നെ ആണ് ഗുണം ചെയ്യുന്നത്. അത്കൊണ്ട് ഓട്സ് വാങ്ങുമ്പോൾ ഓർഗാനിക് ആയ ഹോൾ ഗ്രേയ്ൻ ഓട്സ് തന്നെ നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ ഓട്സ് കഴിക്കുന്നത് കൊണ്ട് നമ്മൾ ഉദ്ദേശിച്ച ഗുണഗണങ്ങൾ ലഭിക്കുകയുള്ളു.

ഓട്സ് പാലിലും വെള്ളത്തിലും കാച്ചി കുടിക്കുക എന്നതാണ് മലയാളിയുടെ ശീലം. എന്നാൽ ഇങ്ങനെ എളുപ്പപ്പണി ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഓട്സിന്റെ ഗുണങ്ങൾ ലഭിയ്ക്കാൻ നല്ലത്. അതിനു പകരം ഉപ്പുമാവ് , പുട്ട് ഇങ്ങനെ മറ്റേതെങ്കിലും രൂപത്തിൽ കഴിക്കുന്നതാണ് അഭികാമ്യം. എല്ലാവരുടെയും ആഹാരത്തിൽ ഉൾപ്പെടുന്ന ഒരു ആഹാരമായ ഓട്സിനെ പറ്റിയുള്ള ഇത്തരം അറിവുകൾ പലർക്കും ഇല്ല. അത്കൊണ്ട് മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക.

x