ഓട്സ് ഉപയോഗിച്ച് ഇങ്ങനെ ദോശ ഉണ്ടാക്കി നോക്കൂ. വളരെ രുചിയിൽ തയ്യാറാക്കാം.

ഓട്സ് ഉപയോഗിച്ച് ദോശ തയ്യാറാക്കിയാലോ. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് ഓട്ട്സ് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. ഇവ ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. പത്ത് മിനിറ്റിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക.

ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചിയും, ഒരു സബോള 4 കഷണമായി മുറിച്ചതും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക. ഒട്ടും കട്ടകൾ ഇല്ലാതെ അരച്ചെടുക്കണം. അരച്ചെടുത്ത മാവ് മറ്റൊരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. മാവിനെ കട്ടി ഉണ്ടെങ്കിൽ ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് ഇളക്കാവുന്നതാണ്. ഒരു നോൺസ്റ്റിക് പാൻ ചൂടാക്കുക. ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് ദോശ പരത്തുക.

പരത്തുന്ന ദോശയ്ക്ക് ആവശ്യത്തിന് കട്ടി വേണ്ടതാണ്. തീ ചുരുക്കി വെച്ച് ഒരു വശം നന്നായി മൊരിയിച്ചെടുക്കുക. ഒരുവശം മൊരിയുമ്പോൾ തിരിച്ചിട്ട് മറുവശവും വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടോടെ കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x