നുറുക്കു ഗോതമ്പ് കൊണ്ട് കുക്കറിൽ പായസം റെഡി ഈസിയായി!! ഹെൽത്തി ആയ പായസം !

എല്ലാവരുടെ വീട്ടിലും ഉള്ള ഒരു ഐറ്റം ആണ് നുറുക്കു ഗോതമ്പ് എന്നുള്ളത്. എന്നും ഉപ്പുമാവായും കഞ്ഞിയായും ഉണ്ടാക്കി കുടിച്ചു മടുത്തിരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പായസം റെഡി ആക്കിയാലോ? ഇതിനായി എന്തൊക്കെയാണ് വേണ്ടതെന്നു നോക്കാം.

പാൽ ആവശ്യത്തിനു, നുറുക്ക് ഗോതമ്പ് ഒരു കപ്പ്, നെയ്യ്‌ 1 ടേബിൾ സ്പൂണ്, ശർക്കര മധുരത്തിന് ആവശ്യത്തിനു(250 ഗ്രാം), ഏലക്കായ അര ടീസ്പൂൺ, ചുക്ക് പൊടിച്ചത് കാൽ ടീസ്പൂൺ, ചെറിയ ജീരകം പൊടിച്ചത്  അര ടീസ്പൂൺ പാൽ തിളപ്പിച്ചെടുക്കുക. അത്യാവശ്യം നന്നായി ഒന്നു തിളപ്പിക്കുക.

നുറുക്ക് ഗോതമ്പ് കഴുകി എടുത്തതിനു ശേഷം ഒരു കുക്കറിൽ ഇട്ടു നെയ്യും ഇട്ടു ഒന്നു നന്നായി ചൂടാക്കിയ ശേഷം നന്നായൊന്നു മൊരിയണം ഇനി ഇതിലേക്ക് 3 ഗ്ലാസ് വെള്ളം ചേർത്തു കൊടുത്തതിനു ശേഷം ഒരു 3 വിസിൽ അടിച്ചെടുക്കുക. ഗോതമ്പ് നന്നായി വെന്തു വരണം. ഇനി ഇതിലേക്ക് ശർക്കര ചേർത്തു കൊടുക്കുക.

അല്ലെങ്കിൽ ശർക്കര പാനി ചേർത്താലും മതിയാകും. ഇനി ഗോതമ്പ് ഈ ശർക്കരയിൽ നന്നായി വഴറ്റി വറ്റിച്ചെടുക്കുക. ഇതിലേക്കായി ഏലക്കായയും ചുക്ക് പൊടിച്ചതും ചെറിയ ജീരകവും ചേർത്ത് കൊടുക്കുക. ഇതിലേക്കായി അവസാനം തിളപ്പിച്ചു വെച്ചിരിക്കുന്ന പാൽ ചേർത്ത് കൊടുക്കുക.

പായസത്തിന്റെ  ആവശ്യത്തിന് അനുസരിച്ച് പാൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. ഇതിലേക്കായി നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തു ചേർത്തു കൊടുക്കുക. കൊതിയൂറും ഗോതമ്പ് പായസം റെഡി. 

x