എണ്ണ ഒന്നുമില്ലാതെ നാവിൽ അലിഞ്ഞിറങ്ങുന്ന ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കാം. നുറുക്ക് ഗോതമ്പ് മാത്രം മതി.

നമ്മളെല്ലാവരും തന്നെ പലഹാരങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളാണ്. പ്രത്യേകിച്ചും ചായയോടൊപ്പം മലയാളികൾക്ക് പലഹാരം നിർബന്ധമാണ് . എന്നാൽ പലപ്പോഴും പല സാഹചര്യങ്ങൾ കൊണ്ടും വീട്ടിൽ തന്നെ പലഹാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കാറില്ല.

എന്നാൽ അത്തരം ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പലഹാരം നമുക്ക് പരിചയപ്പെടാം. എണ്ണ ആവശ്യമില്ലാത്ത ഒരു പലഹാരമാണിത്. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് എല്ലാവർക്കും തന്നെ കഴിക്കാനായി സാധിക്കുന്നതാണ്.

അത്തരത്തിലുള്ള ഒരു നാലുമണി പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം ആവശ്യത്തിന് സൂചിഗോതമ്പ് ഇളം ചെറുചൂടുവെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കേണ്ടതുണ്ട്. ഏകദേശം ഒരു മണിക്കൂർ കുതിരാനായി വെക്കേണ്ടതുണ്ട്. ശേഷം വെള്ളം ഒക്കെ കളഞ്ഞ്  നല്ലതുപോലെ ഊറ്റിയെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാവാൻ ആയി വെക്കുക.

പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ ബട്ടറോ അല്ലെങ്കിൽ നെയ്യോ  ചേർക്കുക. ശേഷം ഇതിലേക്ക് നുറുക്കുഗോതമ്പ് ആഡ് ചെയ്തു കൊടുക്കാം. നുറുക്കുഗോതമ്പിലെ വെള്ളം എല്ലാം പോയി ഡ്രൈ ആയി നല്ല ക്രിസ്പി പരുവത്തിൽ ആക്കി എടുക്കണം.  അതിനായി ഒരു പത്ത് തൊട്ട് പന്ത്രണ്ട് മിനിറ്റ് വരെ  നല്ലതുപോലെ ഇളക്കി വേവിച്ചെടുക്കുക.

അതിലേക്ക് ഒരല്പം തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ യോജിപ്പിച്ച് ഒരു രണ്ട് മിനിറ്റ് വീണ്ടും ചൂടാവാൻ ആയി വെക്കുക. ശേഷം അൽപം കശുവണ്ടി ആഡ് ചെയ്യുക. അതിനുശേഷം ഒരു ഫ്ലേവറിനായി അല്പം ഏലയ്ക്ക ചേർത്ത് കൊടുക്കുക. ഇതെല്ലാം മിക്സ് ചെയ്ത് നല്ലതുപോലെ മൊരിച്ചെടുക്കുക.

അതിനുശേഷം തീ ഓഫ് ചെയ്തു തണുക്കാനായി അനുവദിക്കുക. ഇത് നന്നായി തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട്  നല്ലപോലെ പൊടിച്ചെടുക്കുക.  ഈ മിക്സിലേക്ക് ആവശ്യാനുസരണം ശർക്കരപ്പാനി മിക്സ് ചെയ്തു നല്ലതുപോലെ യോജിപ്പിക്കുക.

ഇത്തരത്തിൽ യോജിപ്പിച്ചതിനുശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ഇതോടെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന നാലുമണി പലഹാരം റെഡി ആയിട്ടുണ്ടാകും. വളരെ ടേസ്റ്റിയും പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്നതുമായ ഒരു റെസിപ്പി ആണിത്.

x