ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു സബോള ചെറുതായി നുറുക്കി അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം നിങ്ങളുടെ എരുവിന് ആവശ്യമായ പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ചേർക്കുക. ഇതോടൊപ്പം ഒരല്പം ഉപ്പും ചേർക്കുക. ശേഷം സവോള നന്നായി വഴറ്റിയെടുക്കുക. സബോള വാടി വരുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, മുക്കാൽ ടി സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്ത് നന്നായി ഇളക്കുക.
ഇതേസമയം മുളകുപൊടി മഞ്ഞപ്പൊടി ഉപ്പ് എന്നിവ ചേർത്ത് ഫ്രൈ ചെയ്ത് ചെറിയ കൃഷ്ണങ്ങൾ ആക്കിയ ചിക്കൻ ഇതിലേക്ക് ചേർക്കുക. ഇതോടൊപ്പം ഒരു ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും ഇതിലേക്ക് ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതോടൊപ്പം ഒരു അല്പം മല്ലിയിലയും ചേർത്ത് ഇളക്കിയതിന് ശേഷം തീ കെടുത്തുക. മറ്റൊരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് മൈദ പൊടി ചേർക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അത്രയുംതന്നെ വെള്ളവും ചേർക്കുക. ശേഷം നന്നായി അരച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. മറ്റൊരു പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് ദോശ പരത്തുക. ഒരുവശം ബന്ധു വരുമ്പോൾ ഇതിന്റെ മുകൾവശത്തായി തയ്യാറാക്കിയ ചിക്കൻ കൂട്ട് വെച്ചു കൊടുക്കുക. ശേഷം ദോശയുടെ നാലു വശത്തുനിന്നും മുകളിലേക്ക് മടക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതുപോലെ ബാക്കിയുള്ളതും ചെയ്തെടുക്കുക.
മറ്റൊരു ബൗളിൽ രണ്ട് കോഴി മുട്ട പൊട്ടിച്ചൊഴിച്ച് ബീറ്റ് ചെയ്ത് വെക്കുക. ഇതിലേക്ക് തയ്യാറാക്കി മടക്കി വച്ചിരിക്കുന്ന ദോശ മുക്കുക. ശേഷം ബ്രെഡ് ഗ്രാംസിൽ പൊതിഞ്ഞ് എടുക്കുക. മറ്റൊരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. ബെഡ് ഗ്രാംസ് വെച്ച് പൊതിഞ്ഞു വച്ചിരിക്കുന്ന ദോശ ഫ്രൈ ചെയ്യുക. ഇരു വശവും നന്നായി മൊരിയിച്ചെടുക്കണം.
Credits : Evas world