പ്രകൃതിയിൽ കാണുന്ന എല്ലാ സസ്യങ്ങളും മനുഷ്യന് ഗുണം ചെയ്യുന്നത് അല്ല. മനുഷ്യൻ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില കായകളും ഇക്കൂട്ടത്തിലുണ്ട്. അറിയാതെ പോലും ഇത്തരത്തിലുള്ളവ കഴിച്ചു കഴിഞ്ഞാൽ ഇത് മനുഷ്യ ജീവന് തന്നെ ഹാനികരമായി തീരും.
ഈ രീതിയിൽ ഉൾപ്പെട്ടവയിലൊന്നാണ് കുന്നിക്കുരു. കുഞ്ഞിക്കുരു അതേപടി വിഴുങ്ങുകയാണ് എങ്കിൽ മലവിസർജനത്തിലൂടെ ഇത് പുറത്തുപോകും. എന്നാൽ ചവച്ചരച്ച് ആണ് കഴിക്കുന്നത് എങ്കിൽ ഇത് ശരീരത്തിന് വിഷയമാണ്.
ആദ്യം ഇത് കഴിച്ചാൽ ഛർദിയും വയറിളക്കവും പിന്നീട് ഇത് ഹൃദയത്തെ ബാധിക്കുകയും ചെയ്യും. ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാവുകയും ചിലപ്പോൾ ഇത് ഞരമ്പിനെയും കിഡ്നിയെയും ബാധിക്കുകയും ചെയ്യും. ഒന്നോ രണ്ടോ കുന്നിക്കുരു ഈ രീതിയിൽ അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം.
ഈ രീതിയിൽ ഉൾപ്പെട്ട മറ്റൊന്നാണ് ആവണക്ക്. 5 മുതൽ 10 വരെ കുരുക്കൾ അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം. നിരവധി ഔഷധ കൂട്ടങ്ങളിൽ ആവണക്ക് ഉപയോഗിക്കുന്നുണ്ട് എങ്കിലും ഇതിന്റെ കുരു കഴിച്ചാൽ ജീവന് ഹാനികരമാണ്.
ഇക്കൂട്ടത്തിൽ പെട്ട മറ്റൊന്നാണ് എരിക്ക്. പർപ്പിൾ നിറത്തിലും വെള്ള നിറത്തിലും ആണ് എരിക്കിൻ പൂക്കൾ ഉണ്ടാവുക. പലപ്പോഴും ഇത് മാത്രം മരണങ്ങൾക്ക് കാരണം ആയിട്ടുണ്ട്. എരിക്ക് ഉള്ളിൽ ചെന്നാൽ അപൂർവമായെങ്കിലും അപസ്മാരവും കോമയും പോലെയുള്ള അസുഖങ്ങൾ ഉണ്ടാവാറുണ്ട്. അടുത്തതാണ് ചേര്. ആറു മുതൽ എട്ടു വരെ കായ്കൾ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാൻ ഇടയാക്കും.
ഈ കൂട്ടത്തിൽ ഉൾപ്പെട്ട മറ്റൊന്നാണ് മഞ്ഞ അരളി. മഞ്ഞ അരളിയുടെ ഇലയും വേരും പൂവും ഇതിന്റെ തണ്ട് തീയിലിട്ട് ഉണ്ടാകുന്ന പുക ശ്വസിച്ചാൽ അടക്കം വിഷമാണ്. മറ്റൊന്നാണ് കഴിച്ചാൽ ഹൃദയത്തെ ബാധിക്കുന്ന ഒതളങ്ങ. ഇതിനുള്ള പ്രതി മരുന്നുകൾ നിലവിൽ ഇന്ത്യയിൽ ലഭിക്കാനില്ല. ഈ കൂട്ടത്തിൽ പെട്ട മറ്റൊന്നാണ് ഉമ്മത്ത് കായ. പാരാലിസിസ് വരെ സംഭവിക്കാം. ഇത് കഴിച്ചാൽ മരണം അത്ര സാധാരണ രീതിയിൽ ആയിരിക്കില്ല.