4 ചേരുവകൾ കൊണ്ട് അഞ്ചുമിനിറ്റിനുള്ളിൽ തയ്യാറാക്കാം. എണ്ണയില്ലാത്ത പലഹാരം.

ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ പൊടി ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കോഴിമുട്ടയും പൊട്ടിച്ചൊഴിച്ച് നന്നായി മിക്സ് ചെയ്ത് ഇളക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് കട്ടിയില്ലാത്ത മാവായി കലക്കിയെടുക്കുക. മറ്റൊരു പാനിൽ ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ഇളക്കുക. ഇവ ചൂടായി വരുമ്പോൾ ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ ജാം ചേർക്കുക.

ജാം താല്പര്യമില്ലാത്തവർക്ക് പഞ്ചസാരയും ചേർക്കാവുന്നതാണ്. ജാം തേങ്ങയുമായി നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് ചെറിയ കഷ്ണങ്ങളായി പൊട്ടിച്ച് ചേർക്കുക. ശേഷം ഇവ നന്നായി ഇളക്കി മിസ്സ് ചെയ്ത് തീ കെടുത്താവുന്നതാണ്.

മറ്റൊരു പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന മൈദ മാവിൽ നിന്നും ഒരു തവി മാവ് എടുത്ത് ദോശ പരത്തുക. ഇവ വെന്ത് വരുമ്പോൾ പാനിൽ നിന്നും എടുത്ത് അടിവശം മുകളിൽ ആവുന്ന രീതിയിൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഇതിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കിയ ഫീലിംഗ് ആവശ്യത്തിന് ചേർക്കുക. ശേഷം ഇവ ചുരുട്ടി ഇരു അറ്റത്തും മടക്കുക. ശേഷം നടുമുറിച്ച് ഈരണ്ട് കഷണങ്ങളാക്കി കഴിക്കാവുന്നതാണ്. ഇതുപോലെ ബാക്കിയുള്ളതും ചെയ്തെടുക്കുക.

Credits : Amma Secret Recipes

x