നത്തോലി മീൻ ഇങ്ങനെ ഉണ്ടാക്കി നോക്കു. വ്യത്യസ്തവും രുചിയും ഉള്ള വിഭവം.

നത്തോലി മീൻ ഉപയോഗിച്ച് ഇതുവരെയും നിങ്ങൾ അറിയാത്ത ഒരു വിഭവം ഉണ്ടാക്കിയാലോ. ഇതിനായി ആവശ്യമുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നുമാണ് കീഴേ നൽകിയിരിക്കുന്നത്. 250 ഗ്രാം നത്തോലി മീൻ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

ഒരു മിക്സിയുടെ ജാറിലേക്ക് 15 അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, 10 ചുവന്നുള്ളി, അര ടീസ്പൂൺ ജീരകം, മൂന്നു തണ്ട് കറിവേപ്പില, ആവശ്യത്തിന് പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, പുളിക്ക് അനുസരിച്ച് നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

തയ്യാറാക്കിയിരിക്കുന്ന ഈ കൂട്ട് നേരത്തെ വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിന്റെ മേൽ മൊത്തം തേച്ച് പിടിപ്പിക്കുക. ശേഷം കുറഞ്ഞത് അര മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കണം. എങ്കിൽ മാത്രമേ മസാലയുടെ രുചി മീനിൽ ലഭിക്കുകയുള്ളൂ.

അരമണിക്കൂറിനുശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മീൻ മസാലയോടൊപ്പം കുറേശ്ശെ ഒരു വാഴലയിലേക്ക് വെക്കുക. ഇവിടെ 250ഗ്രാം മീനിന് അഞ്ച് വാഴയിലയാണ് ഉപയോഗിക്കുന്നത്. വാഴയിലയിൽ മീൻ വെച്ചതിനുശേഷം ചുരുട്ടി എടുക്കുക.

ഇവ ഒരു ഇഡ്ഡലി പാത്രത്തിൽ വെച്ച് ആവികൊളിച്ച് എടുക്കാം. വെറും പത്തു മിനിറ്റിനുള്ളിൽ തന്നെ മീൻ വെന്ത് ലഭിക്കുന്നതാണ്. 10 മിനിറ്റിനുശേഷം മീൻ ഇഡലി മാവിൽ നിന്ന് പുറത്തെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം കഴിക്കാവുന്നതാണ്.

Credits : Ladies Planet by Ramshi

x