നാടൻ ബീറ്റ്റൂട്ട് കറി തയ്യാറാക്കാം. വളരെ എളുപ്പം.

ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ കടുക് ഇട്ട് പൊട്ടിച്ച് എടുക്കുക. ഇതിലേക്ക് നാല് ചെറുപയർ പൊട്ടിച്ച് ചേർക്കുക. തീ ചുരുക്കി വെച്ച് രണ്ട് മിനിറ്റ് വഴറ്റുക. ഇതിലേക്ക് രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞ് ചേർക്കുക.

ഇതോടൊപ്പം ആവശ്യത്തിന് ഇഞ്ചി ചതച്ചതും ചേർക്കുക. ഇതിലേക്ക് രണ്ട് തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. വഴന്ന് വരുമ്പോൾ ഇതിലേക്ക് ഒരു ടിസ്പൂൺ മഞ്ഞപൊടി,കാൽ ടിസ്പൂൺ മുളക് പൊടി, ഒരു ടിസ്പൂൺ മല്ലിപൊടി, കാൽ ടിസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക.

പൊടികളുടെ പച്ച മണം മാറുമ്പോൾ ഇതിലേക്ക് ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞ് ചേർക്കുക. ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവ നന്നായി മസാലയുമായി മിക്സ് ചെയ്യുക. ശേഷം അടച്ച് വെച്ച് വേവിക്കുക.

ഇടക്ക് ഇളക്കി കൊടുക്കണം. ബീറ്റ്റൂട്ട് വെന്ത് വരുമ്പോൾ ഇതിലേക്ക് അര കപ്പ് ചിരകിയ തേങ്ങ ചേർക്കുക. ശേഷം രണ്ട് മിനിറ്റ് നന്നായി ഇളക്കി മിക്സ് ചെയ്ത് വേവിക്കുക. ശേഷം തീ കെടുത്തി ആവശ്യാനുസരണം ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്.

Credits : Kerala taste Buds