ബ്രെഡ് വെച്ച് ഇങ്ങനെ ഒരു പലഹാരം നിങ്ങൾ കഴിച്ചട്ടുണ്ടാവില്ല. വളരെ എളുപ്പം തയ്യാറാക്കാം.

വെറും പതിനഞ്ച് മിനിറ്റിനുള്ളിൽ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന പലഹാരം. ഈ പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. മുക്കാൽ കപ്പ് മൈദ പൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ കറുത്ത എള്ളും ചേർത്ത് ഇവ എല്ലാം നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു ഒഴിച്ച് ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. ദോശ മാവിന്റെ കട്ടിയിൽ ഇതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് കലക്കി എടുക്കുക. മറ്റൊരു പാനിൽ ഒരു ടീസ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ഒരു സവോള പൊടിയായി അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം ഒരു ക്യാരറ്റും, ഒരു ഉരുളക്കിഴങ്ങും പൊടിയായി അരിഞ്ഞ് ചേർക്കുക. ശേഷം ഇവയെല്ലാം ഇളക്കി അല്പനേരം വേവിക്കുക. ഇവ വെന്ത് വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.

ഇതോടൊപ്പം നിങ്ങളുടെ എരുവിന് അനുസരിച്ച് മുളകുപൊടിയും, ഒരു ടിസ്പൂൺ കുരുമുളക് പൊടിയും ചേർക്കുക. ഇവ എല്ലാം നന്നായി ഇളക്കി മിക്സ് ചെയ്ത് അൽപനേരം വേവിച്ചതിനുശേഷം തീ കെടുത്തി ചൂടാറാൻ മാറ്റി വെക്കുക. ആവശ്യത്തിനനുസരിച്ച് ബ്രെഡ് എടുക്കുക. ഇതിന്റെ നാല് അരികും മുറിച്ചുമാറ്റുക. ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവിൽ നിന്നും അല്പം എടുത്തു ബ്രെഡിന്റെ നാല് അരികിലും അല്പം തേക്കുക.

ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മസാല ഇതിന്റെ നടു വശത്തായി ആവശ്യത്തിന് വെച്ച് കൊടുക്കുക. ശേഷം ബ്രെഡ് ചുരുട്ടുക. ഇതോടൊപ്പം ബ്രെഡിന്റെ ഇരുവശവും ഒട്ടിക്കുക. ബാക്കി ഉള്ളതും ഇങ്ങനെ ചെയ്തെടുക്കുക. മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിന് ശേഷം നേരത്തെ ചുരുട്ടി വച്ചിരിക്കുന്ന ബ്രെഡ് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയിൽ ഇടുക. ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret recipes

x