നാടൻ പാലപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. അടിപൊളി ടേസ്റ്റിൽ പാലപ്പം.

പാലപ്പം എല്ലാവരും കഴിച്ചിട്ടുണ്ടാകുമല്ലോ. എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു നാടൻ വിഭവമാണ് പാലപ്പം. എന്നാൽ പാലപ്പം ഉണ്ടാക്കുമ്പോൾ മിക്കവരും തേങ്ങ ചേർക്കാറുണ്ട്. എന്നാൽ എന്ന തേങ്ങ ചേർക്കാതെ വളരെ സോഫ്റ്റായ പാലപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അതിനായി ആദ്യമായി മൂന്ന് കപ്പ് പച്ചരി നാലു മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ഇനി മാവ് അരച്ചെടുക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്തു വെച്ച അരിയും ഒരു കപ്പ് ചോറും ചേർത്തശേഷം ഇതിനു മുകളിൽ നിൽക്കുന്ന അത്രയും വെള്ളം ചേർത്ത് ചെറുതായി ബ്ലൻഡ് ചെയ്തെടുക്കുക.

അതിനു ശേഷം ഇതിലേക്ക് ഒരുപിടി നേർത്ത അവൽ ചേർത്ത് നന്നായി അരച്ചെടുക്കുക. മാവ് അരയ്ക്കുമ്പോൾ രണ്ടോ മൂന്നോ തവണയായി കുതിർത്ത് വെച്ച അരി എടുക്കാവുന്നതാണ്. അതിനുശേഷം അടുപ്പിൽ ഒരു പാത്രം വെച്ച് അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക അതിനുശേഷം ഇതിലേക്ക് 3 ടേബിൾ സ്പൂൺ മാവ് ഒഴിച്ചു കൊടുക്കുക.

ഇനി ഇത് ചെറിയ തീയിൽ നന്നായി കുറുകി വരുന്നത് വരെ ഇളക്കുക. ഇത് നന്നായി കുറുകി കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് മാറ്റിവയ്ക്കുക. ഇത് തണുത്ത ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ചേർത്ത് കൊടുക്കാം. അതുപോലെതന്നെ ഈസ്റ്റും ചേർക്കണം. ഇൻസ്റ്റന്റ് ഈസ്റ്റ് ഒരു ടീസ്പൂൺ ചേർക്കുക.

അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു പൊന്തി വരാനായി 12 മണിക്കൂർ നേരം വയ്ക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത ശേഷം അര ടീസ്പൂൺ ബേക്കിംഗ് സോഡാ ഇട്ട് കൊടുക്കുക. നന്നായി ഇവ മിക്സ്‌ ചെയ്യുക. പാലപ്പം തയ്യാറാക്കാനുള്ള ഇപ്പോൾ മാവ് തയ്യാറായിരിക്കുന്നു. ഇനി അടുപ്പിൽ അപ്പച്ചട്ടി വെച്ച് മാവ് കോരിയൊഴിച്ച് പാലപ്പം ആക്കിയെടുക്കുക. സോഫ്റ്റായ തേങ്ങ ചേർക്കാത്ത പാലപ്പം റെഡി.

x