നല്ല ടെസ്‌റ്റോടെ മട്ടൻ പുലാവ് ഇങ്ങനെ തയ്യാറാക്കി നോക്കൂ. വളരേ എളുപ്പത്തിൽ നിങ്ങൾക്കും ഉണ്ടാക്കി നോക്കാം.

ഇന്ന് നമുക്ക് മട്ടൻ പുലാവ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി ഒരു കിലോ മട്ടൻ വൃത്തിയായി കഴുകി വാരി വയ്ക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ ജീരകം വറുത്ത് പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് 2 പച്ചമുളക് അല്പം വെള്ളം ചേർത്ത് അരച്ചെടുത്തത് ചേർക്കുക. അതിനുശേഷം ഒരു ചെറുനാരങ്ങാനീര് ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് മല്ലിയിലയും പുതിനയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഫ്രിഡ്ജിൽ 3 മണിക്കൂർ നേരം റസ്റ്റ് ചെയ്യാൻ വെക്കുക.

ശേഷം ഇതൊരു പ്രഷർകുക്കറിലേക്ക് മാറ്റി അതിലേക്കു മൂന്നു കപ്പ് വെള്ളം ഒഴിച്ച് നാല് വിസിൽ അടിപ്പിച്ച് എടുക്കുക. മട്ടൻ വേവിച്ച വെള്ളം മാറ്റി വെക്കുക. ഇനി പുലാവിനുള്ള റൈസ് തയ്യാറാക്കാം. ഇതിനായി അടുപ്പിൽ പാത്രം വെച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് ഒരു ബെയ്ലീഫ്, 2 തകോലം, രണ്ടു കഷണം കറുവപ്പട്ട, നാല് ഏലയ്ക്കാ എന്നിവ ചേർക്കുക. ഇതൊന്നു പൊട്ടി വരുമ്പോൾ രണ്ടു വലിയ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഇതിലേക്ക് ഉപ്പ് ഇട്ട് നന്നായി വഴറ്റുക. അതിനുശേഷം ഇതിലേക്ക് 2 കപ്പ്‌ ബസ്മതി റൈസ് അരമണിക്കൂർനേരം കഴുകി വാരി വെച്ചത് ചേർത്തു കൊടുക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ച മട്ടൻ ചേർക്കുക. അതിനുശേഷം മട്ടൻ വേവിച്ച വെള്ളം 3 കപ്പ് ചേർത്ത് കൊടുക്കുക. അതിനോടൊപ്പം ഒരു കപ്പ് ചൂട് വെള്ളം കൂടെ ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്യുക. ഇനി ഇത് തിളച്ചുവരുമ്പോൾ മൂടിവെച്ച് വേവിക്കുക.

പിന്നെ വെള്ളം വറ്റുന്നതുവരെ നന്നായി വേവിച്ച് എടുക്കുക. സ്വാദിഷ്ടമായ മട്ടൻ പുലാവ് തയ്യാർ.

x