ഇനി ഈ ബിരിയാണി കഴിച്ചില്ലെന്നു പറയരുത്. വെജിറ്റേറിയൻസിന് ഒരു സൂപ്പർ കൂൺ/മഷ്റൂം ബിരിയാണി.


ബിരിയാണി നാം പലതും കൊണ്ട് ഉണ്ടാക്കാറുണ്ട്. എന്നാൽ ഈ ഒരു മഷ്റൂം ബിരിയാണി അധികം ആരും തയ്യാറാക്കി കാണില്ല. അതുകൊണ്ട് നമുക്ക് ഇന്ന് ഈയൊരു സൂപ്പർ ബിരിയാണി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. അപ്പോൾ ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ പരിചയപ്പെടാം.

മഷ്റൂം – 500, തേങ്ങാപാൽ- 1 കപ്പ്, ഉള്ളി – 2 എണ്ണം, തക്കാളി – 2എണ്ണം, പച്ചമുളക് – 3എണ്ണം, ഗ്രീൻപീസ് – കുറച്ച്, പട്ട- ചെറിയ കഷ്ണം, ഗ്രാമ്പൂ – 4 എണ്ണം, ബേലീവ്സ് – 1 എണ്ണം, തക്കോലം – 1 എണ്ണം, പെരുംജീരകം- 1/2 ടീസ്പൂൺ, ഏലക്കായ- 2 എണ്ണം, മുളക്പൊടി- 1 ടീസ്പൂൺ, മഞ്ഞൾ പൊടി- 1/4 ടീസ്പൂൺ, മല്ലിപ്പൊടി-1 ടേബിൾ സ്പൂൺ, കുരുമുളക്പൊടി – 1/2 ടീസ്പൂൺ, ഗരംമസാലപൊടി-1/2 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, മല്ലി ഇല, പുതിനയില, എണ്ണ- ആവശ്യത്തിന്, പശുവിൻ നെയ്യ്- ആവശ്യത്തിന്, ജീരകശാലാറൈസ് – 2 കപ്പ്, ഉള്ളി – 1 എണ്ണം.

ഇനി നമുക്ക് കുക്കറിൽ ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം മഷ്റൂം വൃത്തിയായി കഴുകി എടുക്കുക. പിന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വയ്‌ക്കുക. അതിൽ എണ്ണ ഒഴിച്ച് ഗ്രീൻപീസ് ചേർത്ത് വേവിച്ചെടുക്കുക. ഗ്രീൻപീസ് പാകമായ ശേഷം ഇറക്കി വച്ച് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച്അതിൽ നെയ്യ് ഒഴിക്കുക. ശേഷം അണ്ടിപരിപ്പ് ഇട്ട് ഒന്നു ഫ്രൈ ചെയ്തെടുക്കുക. പിന്നെ മുന്തിരിങ്ങ വറുത്തെടുക്കുക. പിന്നെ ചെറുതായി അരിഞ്ഞ ഒരു ഉള്ളി ചേർക്കുക. അത് ബ്രൗൺ കളർ ആവുന്നതുവരെ വഴറ്റി എടുത്തു വയ്ക്കുക. അതേ പാനിൽ രണ്ട് ഉള്ളി നീളത്തിൽ അരിഞ്ഞ് ചേർക്കുക. കുറച്ച് ഉപ്പ് ചേർത്താൽ പെട്ടെന്ന് വഴന്നു വരും. ശേഷം ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. പിന്നെ പച്ചമുളക് കൂടി ചേർത്ത് വഴറ്റുക. ശേഷം തക്കാളി നീളത്തിൽ അരിഞ്ഞ് ചേർക്കുക.

നല്ല രീതിയിൽ വഴന്നു വരുമ്പോൾ അതിൽ മസാലകൾ ചേർക്കുക. മഞ്ഞൾപൊടിയും, മല്ലിപ്പൊടിയും, കുരുമുളക്പൊടിയും, മുളകുപൊടിയും ചേർത്ത് വഴറ്റുക. നല്ല രീതിയിൽ മസാല മിക്സായ ശേഷം അതിൽ മഷ്റൂം മുറിച്ചത് ചേർക്കുക. കുറച്ച് ഗരം മസാല കൂടി ചേർത്ത് മിക്സ് ചെയ്യുക. ശേഷം തേങ്ങാപാൽ ചേർത്ത് ഉപ്പ് കൂടി ചേർത്ത് മൂടിവച്ച് വേവിക്കുക.ലോ ഫ്ലെയ്മിൽ വച്ച് മഷ്റൂം പാകമായി വരുമ്പോൾ കുറച്ച് മല്ലി ഇലയും, പുതിനയിലയും ഇട്ട് ഇറക്കിവയ്ക്കുക. ശേഷം അതിൽ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക, നെയ്യ് ചൂടായി വരുമ്പോൾ അതിൽ ഗ്രാമ്പൂ, ഏലക്കായ, പട്ട, തക്കോലം, ബേലീവ്സ് എന്നിവ ചേർക്കുക. പിന്നെ ഇളക്കി കൊടുക്കുക. ശേഷം കഴുകിയെടുത്ത് വെള്ളം വാർത്തെടുത്ത ജീരകശാലാ റൈസ് ഇട്ട് കൊടുക്കുക. ഒന്നു വറുത്തെടുക്കുക. ശേഷം തിളച്ച വെള്ളം മൂന്ന് കപ്പ് ഒഴിക്കുക. ശേഷം ഉപ്പ് പാകത്തിന് ചേർത്ത് മൂടിവച്ച് വേവിക്കുക. ഒരു 5 മിനുട്ട് കഴിഞ്ഞ് തുറന്നു നോക്കി പാകമായോ നോക്കുക. പാകമായ ശേഷം ഇളക്കി കൊടുത്ത് ഇറക്കിവയ്ക്കുക.

ശേഷം തയ്യാറാക്കി വച്ച മഷ്റൂം മസാലയുടെ മുകളിൽ പാകമായ റൈസ് ഇട്ട് കൊടുക്കുക. അതിൻ്റെ മുകളിൽ വേവിച്ചു വച്ച കുറച്ച് ഗ്രീൻപീസും, അണ്ടിപരിപ്പും, മുന്തിരിയും ചേർക്കുക. ശേഷം ബാക്കിയുള്ള മുഴുവൻ റൈസും ഇട്ട് കൊടുക്കുക. ശേഷം ബാക്കിയുള്ള ഗ്രീൻപീസ്, വഴറ്റിയെടുത്ത ഉള്ളിയും, മല്ലി ഇല, പുതിനയില, എന്നിവ അരിഞ്ഞതും ചേർക്കുക. പിന്നെ മുകളിൽ ചെറുനാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക.

ശേഷം അലുമിനിയം ഫോയിൽ കൊണ്ട് കവർ ചെയ്ത് മുകളിൽ ഒരു പാൻ വയ്ക്കുക. അതിൻ്റെ മുകളിൽ കുറച്ച് വെള്ളം ഒഴിച്ച് വയ്ക്കുക. ശേഷം ഗ്യാസ് ഓണാക്കി ലോ ഫ്ലെയ്മിൽ 10 മിനുട്ട് വയ്ക്കുക. പത്തു മിനുട്ട് കഴിഞ്ഞ് ഇറക്കിവയ്ക്കുക. ശേഷം അരമണിക്കൂർ കഴിഞ്ഞ് ബിരിയാണി തുറന്നു നോക്കി മിക്സാക്കുക. ശേഷം സെർവ്വിംങ്ങ് പ്ലെയിറ്റിലേക്ക് മാറ്റി കഴിച്ചു നോക്കു. യമ്മി മഷ്റൂം ബിരിയാണി റെഡി.

x