ഇതുവരെയും മുളക് ബജി ഉണ്ടാക്കാൻ അറിയാത്തവർ നോക്കുക. ഇത് ഇത്രയും എളുപ്പമായിരുന്നോ

മുളക് ബജ്ജി എല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവമാണ്. എന്നാൽ ഇന്നും പലർക്ക് ഇത് എങ്ങനെ ഉണ്ടാക്കും എന്ന് അറിയുകയില്ല. ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവ്ന്നതാണ്. വെറും മൂന്നോ നാലോ മിനിറ്റ് കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു.

അതിനായി ഒരു ബൗളിൽ കടലമാവ് ആവിശ്യത്തിന് എടുക്കുക. അതിൽ ഒരു അര ടീസ്പൂൺ മഞ്ഞൾപൊടി ഇടുക. ഇതിലേക്ക് കാശ്മീരി ചില്ലി പൌഡർ ഒന്നേകാൽ സ്പൂൺ ചേർക്കുക. എരിവിന് അനുസരിച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അര ടീസ്പൂൺ കുരുമുളക്പൊടി കൂടി ചേർത്ത് കൊടുക്കാം. കുരുമുളക് പൊടി ആവശ്യമെങ്കിൽ ചേർത്താൽ മതിയാകും.

നല്ല എരിവ് വേണം എന്നുള്ളവർ തീർച്ചയായും ചേർക്കണം.ഇനി അതിലേക്ക് കായപ്പൊടി ചേർത്ത് കൊടുക്കാം. അവസാനമായി നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും കൂടെ ചേർക്കാം. ഇവയെല്ലാം കൂടെ മിക്സ്‌ ആക്കണം. അതിനായി അതിലേക്ക് ആവിശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നല്ലപോലെ ഇളക്കി മിക്സ് ചെയ്യണം. വെള്ളം ഒരുപാട് അതികം ആകരുത്. നല്ല കട്ടിയുള്ള ബാറ്റെർ ആണ് തയ്യറക്കേണ്ടത്. അതെല്ലാം കൂടെ മിക്സ്‌ ആയാൽ ബജ്ജി മുളക് അരിഞ്ഞ് ഈ മസാലയിൽ ഇടുക.

എന്നിട്ട് എല്ലാം നല്ലപോലെ മിക്സ്‌ ആയി കിട്ടിയാൽ അത് വറക്കാൻ തയ്യാറാണ്. ശേഷം ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് മുളക് ഓരോന്നായി ഇട്ട് കൊടുത്ത് ഫ്രൈ ചെയ്യുക. എല്ലാവശവും നന്നായി മൊരിയണം. എല്ലാ വശത്തും ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം ചായയുടെ കൂടെ കഴിക്കാം.

Credits : cochin bytes