വീട്ടിൽ മൺചട്ടിയും വിറകടുപ്പും ഉണ്ടോ? ഇതറിയാതെ പോകരുത്

ഇന്ന് ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുന്ന ഒട്ടു മിക്ക ആളുകളുടെയും കുട്ടിക്കാലത്തെ ഗ്രഹാതുരത്വം ഉണർത്തുന്ന വീട്ടോർമകളിൽ മുൻപന്തിയിൽ ഉണ്ടാകുന്ന ഓരോർമയാണ് വീട്ടിലെ അടുക്കളയും അവിടെ അമ്മ ഉണ്ടാക്കുന്ന രുചിയൂറും വിഭവങ്ങളും. അതിൽ മുൻപന്തിയിൽ ഉള്ളതാണ് കരിപിടിച്ച വിറകടുപ്പും അതിലെ തീയിൽ മൺചട്ടിയിൽ ഉണ്ടാക്കിയെടുക്കുന്ന വിവിധ തരം വിഭവങ്ങളും.

അന്നത്തെ നമ്മുടെ ദിവസങ്ങൾ ഇന്ന് നമ്മുടെ മനസ്സിനെ കുളിരണിയിക്കുന്നതും നാവിൽ വെള്ള മൂറുന്നതുമാണ്. ഗ്യാസിൽ പാചകം ചെയ്ത് തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്നത് ആണ് ഇതിനു പണ്ടത്തെ അത്ര ടേസ്റ്റ് ഇല്ല എന്നുള്ളത്. എന്താണ് ഇതിനു കാരണമെന്നും എന്തൊക്കെയാണ് വിറകടുപ്പിൽ പാചകം ചെയ്യുന്നത് കൊണ്ടുള്ള കാര്യങ്ങൾ എന്നുമാണ് നമ്മൾ കാണാൻ പോകുന്നത്.  

സാധാരണയായി പാചകവാതകത്തിൽ വേവിക്കുമ്പോൾ നമ്മൾ എപ്പോഴും ഫാസ്റ്റ് കുക്കിങ് ആണ് ചെയ്യുന്നത് അതിൽ നമ്മൾ ഉപയോഗിക്കുന്ന പത്രങ്ങളും അതായത് സ്റ്റീൽ, അലുമിനിയം, ഇരുമ്പ് എന്നിവയും പെട്ടെന്ന് തന്നെ ചൂടാകുകയും പെട്ടെന്ന് വെന്തു വരികയും ചെയ്യുന്നു. എന്നാൽ ഇതിന് വിപരീതമായി സ്ലോ കുക്കിങ് ആണ് വിറകടുപ്പിലും മൺചട്ടിയിലും നടക്കുന്നത്.

അതായത് വളരെ സാവധാനം ഇരുന്നു മസാലകൾ എല്ലാം പിടിച്ചു വെന്തു വരുന്നു. അത്കൊണ്ടാണ്‌ അതിന് സ്വദേറുന്നതായി നമുക്ക് തോന്നാൻ കാരണം. സത്യത്തിൽ വിറക് കത്തിക്കുമ്പോൾ പുറപ്പെടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന പുകയുടെ ഒരംശം നമ്മുടെ ഭക്ഷണത്തിൽ പറ്റിപ്പിടിക്കുന്നത് കൊണ്ടാണ് അതിനു പലപ്പോഴും ഒരു ദുർഗന്ധം ഉള്ളതായി നമുക്ക് തോന്നുന്നത്.

ഈ ഒരു കാര്യം കൊണ്ട് നമ്മുടെ ശരീരത്തിന് പ്രത്യേകിച്ചു യാതൊരു വിധ ഗുണങ്ങളും ഇല്ലെന്നു മാത്രമല്ല അനവധി ദോഷങ്ങൾ ഉണ്ട് താനും. മാത്രമല്ല ഒരു കിലോ വിറക് കത്തുമ്പോൾ അത് ചുറ്റുമുള്ള ഓക്‌സിജനെ വലിച്ചെടുത്ത് ഏകദേശം 922 ലിറ്റർ കാർ* ബൺഡ/ യോക്സൈഡ് പുറത്തു വിടുന്നു. ഇത് പാചക വാതകത്തിന്റെ കണക്കനുസരിച്ചു നോക്കുകയാണെങ്കിൽ ഒരു കിലോ പാചക വാതകം കത്തുമ്പോൾ ഏകദേശം 360 ലിറ്റർ കാർ* ബൺ൮ ഡൈഓക്‌+ സൈഡ് ആണ് പുറത്ത് വിടുന്നത്.

അതായത് വിറകടുപ്പ് ഉപയോഗിക്കുമ്പോൾ മലിനീകരണം കൂടുതൽ ആണ് എന്നർത്ഥം. ഇത്രയും പറഞ്ഞപ്പോൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകില്ലേ സത്യത്തിൽ വിറകടുപ്പാണോ അതോ പാചക വാതകമാണോ നല്ലതെന്ന്.

x