വളരെ കുറഞ്ഞ ചേരുവകളും, കുറഞ്ഞ ചിലവിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന കാലത്തെ പലഹാരം.

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട്, വളരെ ചിലവ് കുറച്ച് ചെയ്തെടുക്കാൻ പറ്റുന്ന ഒരു പലഹാരം. സാധാരണ വീടുകളിൽ ഉണ്ടാക്കുന്ന ചേരുവകൾ ആയതുകൊണ്ടുതന്നെ കൂടുതൽ ചെലവും വരുന്നില്ല. ഇതിലേക്ക് ആവശ്യമുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. രണ്ട് വലിയ നേന്ത്രപ്പഴം തൊലി കളഞ്ഞു ചെറുതായി അരിഞ്ഞ് ഒരു പ്ലേറ്റിലേക്ക് മാറ്റുക.

ഇതിൽ നിന്നും ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം മധുരത്തിന് പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ഈ കൂട്ടിലേക്ക് അരക്കപ്പ് മൈദ പൊടി ചേർക്കുക.

ഇതിലേക്ക് ഒരല്പം ബേക്കിംഗ് സോഡ അല്ലെങ്കിൽ സോഡാ പൊടി ചേർക്കുക. ഇതിനോടൊപ്പം ഒരു നുള്ള് ഏലക്കാ പൊടിയും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഒരു പാനിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ചേർത്ത് നന്നായി ചൂടാക്കി എടുക്കുക.

എണ്ണ ചൂടായതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ഒരു അല്പം ഇട്ട് കൊടുക്കുക. ശേഷം ഇരുവശവും നന്നായി മൊരിഞ്ഞു വരുന്നത് വരെ ഫ്രൈ ചെയ്യുക. ഇത് പോലെതന്നെ ബാക്കിയുള്ള കൂട്ടും ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ചെയ്യുമ്പോൾ ഇരുവശത്തും ഗോൾഡൻ ബ്രൗൺ കളർ വരാൻ ശ്രദ്ധിക്കുക.

Credits : She Book