മിക്സി കേടാകാതിരിക്കാനും ഉപയോഗിക്കുമ്പോൾ വീട്ടമ്മമാർ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും അറിയാം.

എല്ലാ വീട്ടിലും കാണും ഒരു മിക്സി. അടുക്കളയിലെ കൂട്ടുകാരിയും മിന്നും താരവും കൂടി ആണ് ഇദ്ദേഹം. മിക്സിയില്ലായ്മയെ കുറിച്ചു ഒന്നു ആലോചിക്കാൻ പോലും പേടി തോന്നുന്നവരാണ് നമ്മൾ അല്ലെ. എന്നാൽ ഇങ്ങനെയുള്ള മിക്സി കേടായലോ പിന്നെ ഒന്നും പറയുകയെ വേണ്ട. അത്കൊണ്ട് ഇത്രയേറെ നമ്മെ സഹായിക്കുന്ന മിക്സിയെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ഒരു കേടും വരാതെ മിക്സിയെ ശ്രദ്ധിക്കാൻ വേണ്ട കുറച്ചു കാര്യങ്ങൾ നമുക്കിവിടെ അറിയാം.

ആദ്യമായി മിക്സി വാങ്ങുമ്പോൾ കടയിൽ പോയി ഏതെങ്കിലും ഒരു വില കുറഞ്ഞ മിക്സി വാങ്ങുന്നതിനു പകരം അത്യാവശ്യം നല്ല ഒരു മിക്സി വാങ്ങാൻ ശ്രദ്ധിക്കുക. കാരണം വിലക്കുറവ് നോക്കി വാങ്ങുകയാണെങ്കിൽ പിന്നെ ഏതു നേരവും അതിന്റെ പിറകെ നടക്കാൻ മാത്രമേ നേരം കാണൂ. വല്ലപ്പോഴും അല്ല മിക്ക ദിവസവും അരക്കാനും പൊടിക്കാനും വീട്ടിൽ എന്തെങ്കിലുമൊക്കെ ഉണ്ടാകും. അത്കൊണ്ട് തന്നെ ക്വാളിറ്റി നോക്കേണ്ടത് അത്യാവശ്യമാണ്.

ഇനി മിക്സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയാം.
ജാറിൽ നമ്മൾ സാധനങ്ങൾ ഇട്ടു അടിക്കുമ്പോൾ ആദ്യം തന്നെ ഫുൾ സ്പീഡിൽ ഇട്ടു അടിക്കുന്നതിനു പകരം അതൊന്നു പൾസ്‌ ബട്ടണിൽ ഇട്ടു ചെറുതായൊന്നു കറക്കിയതിനു ശേഷം അതിന്റെ ബ്ലേഡ് ഒന്നു ഫ്രീ ആയതിനു ശേഷം മതി ഫുൾ സ്പീഡിൽ അരക്കുന്നത്. അങ്ങനെ ചെയ്യുന്നതാണ് മിക്സിയുടെ ആയുസ്സിനു നല്ലത്.

ജാറിന്റെ അടപ്പിൽ കാണുന്ന വാഷ്‌ർ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഒന്നു ഊരി കഴുകി വൃത്തിയാക്കുക. കാണാൻ കഴിഞ്ഞില്ലെങ്കിലും ഒരുപാട് അഴുക്കുകൾ സ്ഥാനം പിടിക്കുന്ന ഒരു സ്ഥലമാണ് ഇത്. വാഷ്ർ കേടാകുകയാണെങ്കിൽ ആ മിക്സി തന്നെ ഉപേക്ഷിക്കാതെ പുതിയത് വാങ്ങിയിടാൻ ശ്രദ്ധിക്കുക. അടുത്തുള്ള കടകളിൽ ഒന്നു അന്വേഷിച്ചാൽ അത് വാങ്ങാൻ കിട്ടുന്നതായിരിക്കും. വളരെ നിസാര വിലയ്ക്ക് നമുക്കവിടെ നിന്നും വാങ്ങാവുന്നതേ ഉള്ളു.

ഇനി തണുത്ത സാധനങ്ങൾ ഫ്രിഡ്ജിൽ നിന്നും എടുത്ത ഉടനെ മിക്സിയിൽ ഇട്ടു അടിക്കാതിരിക്കുക. എപ്പോഴും ഇങ്ങനെയുള്ള സാധനങ്ങൾ തണുപ്പ് പോയതിനു ശേഷം മാത്രം അടിച്ചെടുക്കുക. അല്ലെങ്കിൽ അതിന്റെ നീരു കുറയുന്നതിന് അത് കാരണമാകുന്നു. കുറച്ച് കാലം കഴിയുമ്പോൾ ബ്ലേഡ് ന്റെ മൂർച്ച കുറയുന്നത് സ്വാഭാവികമാണ് എന്നാൽ ഇത് കൂട്ടുന്നതിന് വേണ്ടി കുറച്ച് കല്ലുപ്പോ അല്ലെങ്കിൽ മുട്ടയുടെ തൊണ്ട് ഉണക്കിയതിന് ശേഷമോ ഇട്ടു അടിക്കുകയാണെങ്കിൽ പോയ മൂർച്ച തിരിച്ചെടുക്കാൻ സാധിക്കുന്നതായിരിക്കും.

ബ്ലേഡ് ന്റെ അടിഭാഗം വൃത്തിയാക്കുന്നതിനായി ജാറിന്റെ പകുതി ചെറു ചൂടുവെള്ളം എടുത്തു നന്നായൊന്നു അടിച്ചെടുക്കുന്നത് നല്ലതായിരിക്കും. എത്ര വലിയ ലോക്ക് ഉള്ള മിക്സി ആണെങ്കിലും മിക്സി വർക്ക് ചെയ്യുമ്പോൾ അതിന്റെ മുകളിൽ നമ്മുടെ കൈ വച്ചു കൊടുക്കുന്നതു മിക്സിയുടെ മോട്ടോറിന്റെ ലൈഫ് കൂടാൻ കാരണമാകുന്നു. മിക്സിയുടെ ജാറിന്റെ അടപ്പിൽ ചെറിയൊരു ഹോൾ കാണാൻ സാധിക്കും.

അതിനുള്ളിലെ എയർ പുറത്തുപോകാൻ വേണ്ടിയാണ് ഇതുള്ളത്.അപ്പോൾ മിക്സി ഉപയോഗിക്കുമ്പോൾ ഇത് അടഞ്ഞിരിക്കുന്നുണ്ടോ എന്നു ചെക്ക് ചെയ്യുക. ഉണ്ടെങ്കിൽ ക്ലീൻ ചെയ്യുക. അല്ലെങ്കിൽ അത് അടിക്കുമ്പോൾ ജാർ തുറന്നു പുറത്തു പോകാൻ സാധ്യതയുണ്ട്. മിക്സിയുടെ മോട്ടോർ കേടാകാനുള്ള പ്രധാന കാരണം അതിന്റെ ഉള്ളിലേക്ക്‌ വെള്ളം പോകുന്നതാണ്. അത്കൊണ്ട് സൂക്ഷിച്ചു ഉപയോഗിക്കുക.

x