ഇത്ര എളുപ്പമായിരുന്നോ മിന്റ് ലൈം മൊജിട്ടോ ഉണ്ടാക്കാൻ!! ഇനി വിരുന്നുകരെ ഞെട്ടിക്കാൻ ഈ കിടിലൻ ഡ്രിങ്ക് മാത്രം മതി.

നമ്മുടെയെല്ലാം വീട്ടിൽ ഗസ്റ്റുകൾ വന്നാൽ പെട്ടെന്ന് അവർക്ക് എന്തു കൊടുക്കും എന്ന് വിചാരിച്ചു നമ്മൾ പലപ്പോഴും പരിഭ്രമിക്കാറുണ്ട്. പല ആളുകളും സ്ഥിരമായി ഉണ്ടാക്കുന്ന ഡ്രിങ്കുകൾ ആണ് വരുന്ന അതിഥികൾക്ക് കൊടുക്കാറുള്ളത്. എന്നാൽ ഒരു അടിപൊളി ഡ്രിങ്ക് കൊടുത്ത് അവരെ ഞെട്ടിക്കാൻ കഴിഞ്ഞാലോ?

അത്തരത്തിലുള്ള ഒരു ഡ്രിങ്ക്  ആണ് നമ്മൾ ഇന്നിവിടെ പരിചയപ്പെടുന്നത്. അത് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നമുക്ക് പരിശോധിക്കാം. മിന്റ് ലൈം മോജിട്ടോ  എന്നാണ് ഈ അടിപൊളി ഡ്രിങ്കിന്റെ പേര്. ഇതിനായി ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക. ശേഷം അതിലേക്ക് ചെറിയൊരു  ഇഞ്ചിയുടെ കഷ്ണം നല്ലതുപോലെ തൊലികളഞ്ഞ് ഇട്ടു കൊടുക്കുക.

ശേഷം ഒരു നാരങ്ങ രണ്ടായി മുറിച്ച് ഒരു പകുതി അതിലേക്ക് ഇട്ടുകൊടുക്കുക. മറ്റേ പകുതിയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക. ശേഷം അതിലേക്ക് പുതിനയില ആഡ് ചെയ്യുക. എരിവിനായി ഒരു പകുതി മുളക് ചേർത്ത് കൊടുക്കുക.  ശേഷം ഒരു അഞ്ച് ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു നുള്ള് ഉപ്പ് ആഡ് ചെയ്യുക.

ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കണം.  ശേഷം ഇത് മിക്സിയിൽ ഇട്ട് നല്ലപോലെ അടിച്ചെടുക്കുക. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് നല്ലതുപോലെ അരിച്ചെടുക്കുക. അതിനുശേഷം അൽപ്പം പുതിനയിലയും അരമുറി നാരങ്ങയും ഇതിലേക്ക് ചതച്ച് ഇട്ടു കൊടുക്കുക. ശേഷം ഒരു ഗ്ലാസ്സിൽ അരഭാഗത്തോളം  ഏതെങ്കിലും കാർബണേറ്റ് ഡ്രിങ്കുകൾ എടുക്കുക.

ശേഷം ഈ  ഡ്രിങ്ക് അതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി സെർവ് ചെയ്ത്  ഉപയോഗിക്കാവുന്നതാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഡ്രിങ്ക് ആണിത്. അതുകൊണ്ട് തന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കുക.

x