കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ തന്നെ വീട്ടിൽ മിൽക്കി ബാർ ഉണ്ടാക്കിയെടുക്കാം. വെറും മൂന്നു ചേരുവ കൊണ്ട് തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കും. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴേ നൽകിയിരിക്കുന്നു. പൊടിച്ചെടുത്ത അരകപ്പ് പഞ്ചസാര ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് ആറ് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർക്കുക.
ഇതിലേക്ക് മൂന്ന് ടീസ്പൂൺ ഉരുക്കിയ ബട്ടർ ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക. ക്രീമിയായി അരച്ചെടുക്കണം. വീട്ടിൽ ചോക്ലേറ്റ് ഉണ്ടാക്കുന്ന അച്ച് ഉണ്ടെങ്കിൽ അതിലേക്ക് ഇത് ചേർത്ത് കൊടുക്കുക. അച്ച് ഇല്ലാത്തവർ വേറെ ഏതെങ്കിലും പാത്രത്തിലേക്ക് ഈ മിക്സ് ഇടുക.
ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി അമർത്തി പരത്തുക. മിൽകി ബാറിന്റെ കട്ടിയിലാണ് പരത്തേണ്ടത്. ശേഷം ഇത് ഫ്രീസറിൽ രണ്ടുമണിക്കൂർ തണുപ്പിക്കാൻ വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം ഇവ പുറത്തെടുത്ത് കഴിക്കാവുന്നതാണ്.
കടകളിൽ നിന്നും ലഭിക്കുന്ന മിൽക്കി ബാറിന്റെ അതേ രുചി ആയതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് ഇത് വളരെ ഇഷ്ടപ്പെടും.
Credits : She Book