വളരെയെളുപ്പം റവയും പാലും ഉപയോഗിച്ച് മിൽക്ക് പുഡ്ഡിംഗ് ഉണ്ടാക്കാൻ പഠിക്കാം. വളരെ ചിലവ് കുറഞ്ഞ രീതിയിൽ.

റവയും പാലും ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പി ഉണ്ടാക്കാം. ഇതിനാവശ്യമായ ചേരുവകളും എങ്ങനെയുണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാനിൽ അര ലിറ്റർ പാൽ തിളപ്പിക്കുക. പാൽ തിളച്ചതിനുശേഷം ഇതിലേക്ക് കാൽകപ്പ് പഞ്ചസാര ചേർക്കുക. പഞ്ചസാരയ്ക്ക് പകരമായി മിൽക്ക് മെയ്ഡ് ഉപയോഗിക്കാവുന്നതാണ്.

ശേഷം ഇതിലേക്ക് അരകപ്പ് റവ ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കുക. നന്നായി കുറുകി വന്നതിനുശേഷം തീ കെടുത്താവുന്നതാണ്. ഒരു കേക്ക് ടിന്നിൽ എല്ലാ വശത്തും നെയ്യ് പുരട്ടിയതിനുശേഷം നേരത്തെ ഒരുക്കി വച്ചിരുന്ന കൂട്ട് ഇതിലേക്ക് ചേർക്കുക.

ഇവ നന്നായി ചൂടാറാൻ വയ്ക്കുക. ചൂടാറിയതിനു ശേഷം ഇതിലേക്ക് മുകൾ വശത്തായി വിപിൻ ക്രീം ബീറ്റ് ചെയ്തത് ചേർക്കുക. മുകൾവശത്ത് നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം ഫ്രീസറിലേക്ക് തണുപ്പിക്കാൻ വയ്ക്കാവുന്നതാണ്. ഏകദേശം ഒരു മണിക്കൂറാണ് തണുപ്പിക്കേണ്ടത്.

ഇതിലേക്ക് ആവശ്യമായ ഷുഗർ സിറപ്പിന് വേണ്ടി ഒരു പാനിൽ അരക്കപ്പ് പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് അര ടീസ്പൂൺ റോസ് വാട്ടറും ചേർക്കാവുന്നതാണ്. ഒരു മണിക്കൂറിന് ശേഷം ഫ്രീസറിൽ നിന്ന് മിൽക്ക് പുഡ്ഡിംഗ് എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് സേർവ് ചെയ്യാവുന്നതാണ്. നേരത്തെ ഉണ്ടാക്കി വെച്ചിരുന്നു ഷുഗർ സിറപ്പ് മുറിച്ചു വച്ചിരിക്കുന്ന മിൽക്ക് പുഡ്ഡിംങ്ങിന്റെ മുകൾവശത്ത് ഒഴിച്ച് കഴിക്കാവുന്നതാണ്.

Credits : She Book

x